Latest News

കസ്റ്റംസ് ഉദ്യോഗസ്ഥരോട് നടന്‍ കലാഭവന്‍ മണി അപമര്യാദയായി പെരുമാറിയതായി പരാതി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് നടന്‍ കലാഭവന്‍ മണി അപമര്യാദയായി പെരുമാറിയതായി പരാതി. രാവിലെ കുവൈറ്റില്‍ നിന്ന് എത്തിയ മണിയോട് പരിശോധനയ്ക്കിടെ കൈയിലണിഞ്ഞിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണമാണോ എന്ന് കസ്റ്റംസുകാര്‍ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

നിങ്ങള്‍ തന്നെ പരിശോധിച്ചോളൂ എന്ന് പറഞ്ഞ് ക്ഷുഭിതനായി 181 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് മണി ഇറങ്ങിപ്പോകുകയായിരുന്നു. കൈയിലെ ബ്രേസ്‌ലെറ്റിനു പുറമേ മണിയുടെ കഴുത്തില്‍ ഒരു സ്വര്‍ണച്ചെയിനും ഉണ്ടായിരുന്നു. ആഭരണങ്ങള്‍ കൊണ്ടുവരാനുള്ള അനുമതി മണിക്കുണ്ടായിരുന്നില്ല. നിയമമനുസരിച്ച് ആറു മാസത്തിലധികം വിദേശത്തു കഴിഞ്ഞ ഒരാള്‍ക്കു മാത്രമേ ആഭരണങ്ങള്‍ കൊണ്ടുവരാനാകൂ. എന്നാല്‍ മണി ഒരു പ്രോഗ്രാമിനു വേണ്ടി അടുത്തിടെയാണ് കുവൈറ്റിലേക്ക് പോയത്.

താല്‍ക്കാലത്തേക്കു പോകുന്നവര്‍ വിമാനം കയറുമ്പോള്‍ കൈവശമുള്ള ആഭരണങ്ങളുടെ കണക്ക് വിമാനത്താവള ഉദ്യോഗസ്ഥരെ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. തിരികെ നാട്ടിലെത്തുമ്പോഴും വിമാനത്താവളത്തില്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. എന്നാല്‍ മണിയുടെ കൈവശം ഈ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ മണിയില്‍ നിന്ന് വിശദീകരണം തേടിയത്. വിഷയം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വകുപ്പുതലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ ചാലക്കുടിയില്‍ വാഹന പരിശോധന നടത്തിയ വനപാലകരോട് മണി അപമര്യാദയായി പെരുമാറിയ സംഭവം വിവാദമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.