Latest News

യെമനില്‍ ഭീകരാക്രമണം: കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സടക്കം 29 പേര്‍ മരിച്ചു

കണ്ണൂര്‍ : യെമന്‍ തലസ്ഥാനമായ സനയില്‍ പ്രതിരോധമന്ത്രാലയത്തിനും സൈനിക ആസ്​പത്രിക്കും നേരേയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി നഴ്‌സടക്കം 29 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യന്‍സമയം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയുണ്ടായ ആക്രമണത്തില്‍ പേരാവൂര്‍ നിടുമ്പുറംചാലിലെ കാരക്കാട്ട് ദിലീപിന്റെ ഭാര്യ രേണു തോമസ് (മായ-31) ആണ് മരിച്ചത്. കോട്ടയം മണിമലയിലെ പുതുപ്പറമ്പില്‍ മാത്യു-മോളി ദമ്പതിമാരുടെ മകളാണ്. യെമനിലെ അമേരിക്കന്‍ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് ദിലീപ്. മക്കള്‍: വയൂണ്‍, വരുണ്‍. സഹോദരങ്ങള്‍: നീതു (മസ്‌കറ്റ്), റോബിന്‍ (യു.എസ്.എ.). ഏഴുവര്‍ഷമായി ദിലീപും രേണുവും യെമനില്‍ ജോലിചെയ്തുവരികയാണ്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഈ മാസം 20-ന് നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം. ശവസംസ്‌കാരം പിന്നീട് നിടുമ്പുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.