Latest News

വ്യാജ പാസ്‌പോര്‍ട്ട്: വിമാനത്താവളത്തില്‍ കാസര്‍കോട്ടുകാരെ അറസ്റ്റ്‌ചെയ്തു

കാഞ്ഞങ്ങാട്: ഇല്ലാത്ത വിലാസത്തില്‍ നേടിയെടുത്ത പാസ്‌പോര്‍ട്ടുമായി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെയും ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ ആളെയും വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കാസര്‍കോട് തളങ്കരയിലെ മൊയ്തീന്‍കുട്ടി(48), ഉദുമ മുതിയക്കാലിലെ അഷറഫ്(47)എന്നിവരെയാണ് സംസ്ഥാന ആഭ്യന്തരസുരക്ഷാ അന്വേഷണവിഭാഗം ഇന്‍സ്‌പെക്ടര്‍ കെപി.സുരേഷ്ബാബു അറസ്റ്റ്‌ചെയ്തത്. 

മൊയ്തീന്‍കുട്ടി ഗള്‍ഫിലേക്ക് പോകാനായി സാഗര്‍ വിമാനത്താവളത്തിലെത്തിയപ്പോഴും അഷറഫ് ഗള്‍ഫില്‍നിന്ന് തിരച്ചുവന്ന് മംഗലാപുരം വിമാനത്താവളത്തിലെത്തിയപ്പോഴുമാണ് പിടിയിലായത്. ലുക്ക്ഔട്ട് നോട്ടീസിലെ ആളുകളാണ് ഇവരെന്ന് തിരിച്ചറിഞ്ഞ വിമാനത്താവളം അധികൃതര്‍ കേരളാ പോലീസിനെ വിവരമറിയിക്കുകയായിരുന്നു

ഇസ്ഹാക്ക് എന്ന പേരിലാണ് മൊയ്തീന്‍കുട്ടി വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. അന്‍വര്‍ തെക്കേപ്പുറം എന്ന പേരിലാണ് അഷ്‌റഫിന്റെ പാസ്‌പോര്‍ട്ട്. ഇല്ലാത്ത വിലാസത്തില്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ച ഇരുവര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ജില്ലയില്‍ നൂറ്റിയമ്പതിലേറെ വ്യാജ പാസ്‌പോര്‍ട്ട് കേസുകള്‍െ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസ് അടുത്തകാലത്താണ് സംസ്ഥാന ആഭ്യന്തര സുരക്ഷാ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന ഒന്നിലേറെ പോലീസുകാരെയും പോസ്റ്റ്മാന്മാരെയും ട്രാവല്‍ ഏജന്‍സിക്കാരെയും അറസ്റ്റ്‌ചെയ്തിരുന്നു.

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൊയ്തീന്‍കുട്ടിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഷറഫിനെ ഈ മാസം 23വരെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.