ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ 'ലോഗോ' പ്രകാശനം ബെംഗളൂരു ഈദ്ഗാഹില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിരപാടിയില്‍ ശരീഅത് കോളേജ് പ്രിന്‍സിപള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സയ്യിദ് നൂറാനി മിയാ അശ്രഫി, സയ്യിദ് മുഹമ്മദ് അശ്രഫ് തങ്ങള്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എടപ്പലം മഹ്മൂദ് മുസ്ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി തങ്ങള്‍, മന്ത്രി യു. ടി. ഖാദര്‍, മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്രാഹിം, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഡോ. അബ്ദുല്‍ റശീദ് സൈനി, ഡോ. അഹ്മദ് ഫാസില്‍ റസ്വി കാവല്‍കട്ടെ, കൊല്ലംബാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്രഫ് സഅദി മല്ലൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇസ്മാഈല്‍ സഅദി കിന്യ, ഫാസില്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്. എസ്. എ. ഖാദര്‍ ഹാജി സ്വാഗതവും ശാഫി സഅദി ബെംഗളൂരു നന്ദിയും പറഞ്ഞു.
No comments:
Post a Comment