Latest News

അഞ്ചു വയസ്സുകാരിയെ അമ്മാവന്‍ പീഡിപ്പിച്ച കേസ്: വിധി 16ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അഞ്ചു വയസ്സുകാരിയെ അമ്മാവന്‍ പീഡിപ്പിച്ച കേസില്‍ ഈ മാസം 16ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി പറയും. ബാല ലൈംഗികപീഡനത്തില്‍നിന്നുള്ള സംരക്ഷണനിയമമനുസരിച്ചാണ് ഈ കേസ് എടുത്തിട്ടുള്ളത്. ഈ നിയമപ്രകാരം വിധിപറയുന്ന സംസ്ഥാനത്തെ ആദ്യ കേസ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കര്‍ണാടക സ്വദേശി എം.മാരുതിയാണ് കേസിലെ പ്രതി.

ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഉച്ചയ്ക്കാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുട്ടിയെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. കെ.വി.സുരേന്ദ്രന്‍ തുടരന്വേഷണം നടത്തുകയും 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഈ നിയമമനുസരിച്ച് 45 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം.

ഒക്ടോബര്‍ 10ന് തുടങ്ങിയ വിചാരണയും വളരെവേഗത്തില്‍ പൂര്‍ത്തിയാക്കി. വിചാരണയ്ക്ക് കേവലം 31 ദിവസം മാത്രമാണെടുത്തത്. 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ സമര്‍പ്പിച്ചു. ചുരുങ്ങിയത് ഏഴുവര്‍ഷം കഠിനതടവ് നല്കാന്‍ ബാല ലൈംഗിക പീഡനത്തില്‍നിന്നുള്ള സംരക്ഷണനിയമത്തില്‍ വ്യവസ്ഥയുണ്ട്. ക്രൂരതയുടെ കാഠിന്യമനുസരിച്ച് ജീവപര്യന്തം ശിക്ഷവരെ നല്കാനും നിയമത്തില്‍ വകുപ്പുണ്ടെന്ന് കേസ് വാദിച്ച ജില്ലാ പബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വ. സി.ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.