മംഗലാപുരം: ജില്ലാജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. രണ്ടു വിചാരണത്തടവുകാരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വിചാരണ നേരിടുന്ന ഉള്ളാളിലെ ഇല്യാസും കൊടിയാല്‍ബയലിലെ കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന മുഹമ്മദ് അസ്ഹറും തമ്മിലാണ് സംഘട്ടനമുണ്ടായത്. ഇല്യാസ് അധോലോകനായകനായ റഷീദ് മലബാറിയുടെ കൂട്ടാളിയും അസ്ഹര്‍ കുപ്രസിദ്ധ ക്രിമിനലായ മധുര്‍ ഇസുബുവിന്റെ കൂട്ടാളിയുമാണ്.
അസ്ഹര്‍ പ്രതിയായ കൊലപാതകത്തെക്കുറിച്ച് ഇല്യാസ് പറഞ്ഞ അഭിപ്രായമാണ് സംഘട്ടനത്തിലേക്ക് നയിച്ചത്. ഇരുവിഭാഗത്തെയും അനുകൂലിക്കുന്നവര്‍ ഒപ്പം കൂടിയപ്പോള്‍ കൂട്ടസംഘട്ടനമായി. ഇതിനിടെ പിടിച്ചുമാറ്റാനെത്തിയ ജയിലര്‍മാര്‍ക്കും ചെറിയ പരിക്കേറ്റു. ഇരുവിഭാഗത്തെയും പിടിച്ചുമാറ്റി രണ്ടുമുറികളിലായി പൂട്ടിയിടുകയായിരുന്നു. ബര്‍ക്കെ പോലീസ് ജയിലിലെത്തി അന്വേഷണം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment