Latest News

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നവവധു മരിച്ചു

തൃശ്ശൂര്‍: നഗരത്തില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നവവധു മരിച്ചു. ഒളരി വാട്ടര്‍ ടാങ്കിന് സമീപം സീതാറാം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചിറയില്‍വീട്ടില്‍ ക്രിസ്​പിന്‍ ഗോണ്‍സാല്‍വസിന്റെ ഭാര്യ ഷിന്റ (24) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ 7.15ന് എം.ജി. റോഡില്‍ കോട്ടപ്പുറത്ത് വച്ചായിരുന്നു അപകടം. സ്വരാജ് റൗണ്ടിലേക്ക് പോവുകയായിരുന്ന ഷിന്റയുടെ സ്‌കൂട്ടറില്‍ എല്‍ത്തുരുത്തുനിന്ന് അമിതവേഗത്തില്‍ വന്ന 'ചിറയത്ത്' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടത് ഹാന്‍ഡിലില്‍ ഇടിയേറ്റ് സ്‌കൂട്ടറില്‍നിന്ന് യുവതി ബസ്സിന്റെ അടിയിലേക്ക് വീണു. ഷിന്റയുടെ തലയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി.

സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. മതിലകം കൊല്ലംവേലിയകത്ത് സ്റ്റാന്‍ലി റോഡ്രിഗ്‌സിന്റെയും ഫിലോമിനയുടെയും മകളാണ് ഷിന്റ. മൂന്ന് മാസം മുമ്പായിരുന്നു ഷിന്റയുടെ വിവാഹം. കൂര്‍ക്കഞ്ചേരി സിഗ്മ ലാബില്‍ ലാബ് ടെക്‌നീഷനാണ് ഷിന്റ. സരോജ നഴ്‌സിങ് ഹോമില്‍ സൂപ്പര്‍വൈസറാണ് ഭര്‍ത്താവ് ക്രിസ്​പിന്‍.

രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. കണ്ടുനിന്നവര്‍ പോലീസിലും തൃശ്ശൂര്‍ ആക്ട്‌സിലും വിവരം അറിയിച്ചു. 7.30ന് ആക്ട്‌സിന്റെ ആംബുലന്‍സില്‍ മൃതദേഹം ജില്ലാ ആസ്​പത്രിയിലെത്തിച്ചെങ്കിലും ഫോറന്‍സിക് സര്‍ജന്‍ അവധിയിലായതിനാല്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

അപകടത്തിനുശേഷം നിര്‍ത്താതെ പോയ ബസ് വടക്കേ സ്റ്റാന്‍ഡില്‍വച്ച് 11.45ന് പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ വെള്ളാനിക്കര സ്വദേശി സൗന്ദരാജനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഒറ്റപ്പാലം-ഷൊറണൂര്‍ റൂട്ടിലോടുന്ന ബസ് എല്‍ത്തുരുത്തിലുള്ള പാര്‍ക്കിങ് ഷെഡ്ഡില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. ബസ്സില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു.

ഷിന്റയുടെ കുടുംബാംഗങ്ങള്‍ എത്താനുള്ളതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.