പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗോവ പോലീസ് തേജ്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പനാജി ജില്ലാ സെഷന്‍സ് കോടതി രാത്രി എട്ട് മണിയോടെയാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവിലാണ് ഉത്തരവ്. ചോദ്യംചെയ്യലിനായി പനാജിയിലെ ഡോണപോള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ജേത്പാലിന്റെ അറസ്റ്റ് രാത്രി 9.30 ഓടെ രേഖപ്പെടുത്തി
സത്യം തെളിയിക്കാന്‍ തേജ്പാലിനെ പതിനാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിന്റെ അന്വേഷണവുമായി തേജ്പാല്‍ സഹകരിക്കാന്‍ തയാറായിരുന്നില്ലെന്നും വെള്ളിയാഴ്ച ഇടക്കാല ജാമ്യം കിട്ടിയ ശേഷം മാത്രമാണ് ചോദ്യംചെയ്യലിന് പോലും ഹാജരായതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് രാവിലെ തേജ്പാല്‍ പനാജിയിലെ ഡോണപോള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ പത്തുമിനിട്ട് അവിടെ ചെലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷം അദ്ദേഹം വീണ്ടും ഓഫീസിലെത്തി. 90 മിനിട്ട് നേരം ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.
കേസന്വേഷണത്തോട് സഹകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ രാത്രിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഈ മാസമാദ്യം ഗോവയില്‍ ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് തരുണ്‍ തേജ്പാല്‍ നടപടി നേരിടുന്നത്. ഈമാസം ഏഴ്, എട്ട് തീയതികളില്‍ തരുണ്‍ തേജ്പാല്‍ പനാജിയിലെ ഹോട്ടലിലെ ലിഫ്റ്റിനകത്തുവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ലിഫ്റ്റിനകത്ത് സി.സി.ടി.വി ക്യാമറയുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയെ ത്തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ തെഹല്‍കയില്‍നിന്ന് ആറുമാസത്തേക്ക് സ്ഥാനമൊഴിയുകയായിരുന്നു. കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി ജീവപര്യന്തവും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയത്.
ആരോപണവിധേയനായ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കാനും പത്രപ്രവര്‍ത്തകയുടെ പരാതി മറച്ചുവെക്കാനും ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക മാനേജിങ് എഡിറ്റര്‍ സ്ഥാനം ഷോമ ചൗധരി രാജിവെച്ചിരുന്നു. തേജ്പാലിനെതിരായ പരാതിയെത്തുടര്‍ന്ന് താന്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇത് തെഹല്‍കയുടെയും സഹപ്രവര്‍ത്തകരുടെയും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നുമാണ് രാജിക്കത്തില്‍ ഷോമ പറഞ്ഞത്.
ഒരാഴ്ചയായി താന്‍ നേരിടുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിയാണ് ഉചിതമെന്ന് കരുതുന്നതായും സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ അവര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment