Latest News

സംസ്ഥാന സ്കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്: 54ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. എം. ഹംസ എം.എല്‍.എക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. 

പാലക്കാട് നഗരസഭാധ്യക്ഷന്‍ എ. അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക്കുമാര്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, എ.ഡി.എം കെ. ഗണേശന്‍, വി.എച്ച്.എസ്.സി ഡയറക്ടര്‍ സി.കെ. മോഹനന്‍, ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ എസ്. സത്യന്‍, കെ.എം. ലളിത, എ.ഡി. വിശ്വനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ് എന്നിവര്‍ സംബന്ധിച്ചു. വി.കെ. സരളമ്മ സ്വാഗതവും എം.ഐ. സുകുമാരന്‍ നന്ദിയും പറഞ്ഞു.

ലോഗോ തയാറാക്കിയത് ഷിഹാബുദ്ദീന്‍ ഹുദവി
സ്കൂള്‍ കലോത്സവ ലോഗോ തയാറാക്കിയത് പൊന്നാനി എം.ഐ അറബിക് കോളജ് അധ്യാപകന്‍ കുമ്പിടി സ്വദേശി ഷിഹാബുദ്ദീന്‍ ഹുദവി. 148 എന്‍ട്രികളാണ് ലഭിച്ചത്. ‘മാതൃഭൂമി’ ചീഫ് ആര്‍ട്ടിസ്റ്റ് മദനന്‍െറ നേതൃത്വത്തില്‍ പത്തെണ്ണം ആദ്യം തെരഞ്ഞെടുത്തു. ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷിഹാബുദ്ദീന്‍ ഹുദവി തയാറാക്കിയ ലോഗോ തെരഞ്ഞെടുത്തത്. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലോഗോ രൂപകല്‍പന ചെയ്തിട്ടുള്ള പരിചയം കൈമുതലാക്കിയാണ് ഷിഹാബുദ്ദീന്‍ സ്കൂള്‍ കലോത്സവത്തിന് എന്‍ട്രി അയച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.