Latest News

കാപ്പിപ്പൊടിയില്‍ കലര്‍ത്തി സ്വര്‍ണ്ണം കടത്തിയ കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

മംഗലാപുരം: അരക്കിലോ സ്വര്‍ണം പൊടിയാക്കി കാപ്പിപ്പൊടിയില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച മലയാളി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് അടുക്കത്ത്ബയലില്‍ മുഹമ്മദ് അഷ്‌റഫ് (28) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

രാവിലെ ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിലെ യാത്രക്കാരനായിരുന്നു അഷ്‌റഫ്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ കൈയിലുള്ള പെട്ടികള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം പെട്ടികള്‍ക്കുള്ളില്‍ കാപ്പിപ്പൊടിയാണ് കണ്ടത്. നേരത്തേ സൂചന കിട്ടിയതനുസരിച്ച് അവര്‍ വീണ്ടും സമഗ്രമായി പരിശോധിച്ചു. അപ്പോഴാണ് കാപ്പിപ്പൊടിക്കിടയില്‍ മറ്റൊരു പൊടിയുടെ സാന്നിധ്യം മനസ്സിലായത്. വിശദമായ പരിശോധനയില്‍ സ്വര്‍ണപ്പൊടിയാണെന്ന് വ്യക്തമായി. 505 ഗ്രാമാണ് ഉണ്ടായിരുന്നത്.
ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിന് ബജ്‌പെ പോലീസിന് കൈമാറി. 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.