Latest News

ഫെയിസ്ബുക്കിലൂടെ പ്രണയം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവ് പിടിയില്‍

മംഗലാപുരം: വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളുമായി പ്രണയത്തിലാവുകയും നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ്‌ചെയ്തു. 

മംഗലാപുരം കൊണാജെ സ്വദേശി ഇല്യാസ്(24) ആണ് അറസ്റ്റിലായത്. ഉഡുപ്പി മണിപ്പാലിലാണ് സംഭവം. ഇതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:മണിപ്പാല്‍ പെരാംപള്ളില്‍ 35000 രൂപ മാസവാടകയുള്ള ഫ്‌ളാറ്റിലാണ് ഇല്യാസ് താമസം. അവിടെ നല്‍കിയ പേര് രാഹുല്‍ ഷെട്ടി എന്നായിരുന്നു. ഇവിടെയിരുന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി ഇയാള്‍ പല പെണ്‍കുട്ടികളുമായും ബന്ധംസ്ഥാപിക്കും. തുടര്‍ന്ന് അവരെ തന്റെ ഫ്‌ളാറ്റിലേക്കും മറ്റു ലോഡ്ജുകളിലേക്കും വിളിച്ചുവരുത്തുകയും വിശ്വാസം പിടിച്ചുപറ്റി അവരുടെ നഗ്‌നഫോട്ടോകളും വീഡിയോകളും എടുക്കുകയുംചെയ്യും. പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളില്‍നിന്ന് പണവും ആഭരണങ്ങളും കൈവശപ്പെടുത്തുകയുംചെയ്യും.

കെംതൂരിലെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി ഫോട്ടോയെടുത്തിരുന്നു. ഇതുകാണിച്ച് ആ കുട്ടിയുടെ പത്തുപവന്‍ സ്വര്‍ണമാല തട്ടിയെടുക്കുകയും ചെയ്തു. പിന്നീടും പണംചോദിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരോട് നടന്നതെല്ലാം പറഞ്ഞു. അവര്‍ മണിപ്പാല്‍ പോലീസില്‍ പരാതിനല്‍കി. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞദിവസം പോലീസിന്റെ ആവശ്യപ്രകാരം പെണ്‍കുട്ടി ഇല്യാസിനെ ഫോണില്‍ വിളിച്ച് ഒരു സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടെയെത്തിയ ഇല്യാസിനെ പോലീസ് പിടികൂടുകയായിരുന്നു. ഇതിനുമുമ്പ് ഇരുപതോളം പെണ്‍കുട്ടികളെ ഇയാള്‍ ഇതുപോലെ വലയില്‍ കുരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാര്‍ത്ത പ്രചരിച്ചതോടെ ബി.ജെ.പി., ഭജ്‌രംഗ്ദള്‍, വി.എച്ച്.പി. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിക്കെതിരെ കര്‍ശനനടപടിവേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.