ഉപ്പള: വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കെ തന്റെ സീന്‍ കഴിഞ്ഞ് അടുത്ത സീനിനായി അണിയറയില്‍ കാത്തിരുന്ന നടന്‍ ഹൃദയാഘാതംമൂലം മരിച്ചു. കന്നട-തുളു നാടകത്തിലെ പ്രഗല്ഭ ഹാസ്യനടനും ബങ്കര മഞ്ചേശ്വരം സ്വദേശിയുമായ ധര്‍മേന്ദ്ര അമിന്‍(39) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ന് മരിച്ചത്.
ഉപ്പള ചെറുകോളിയില്‍ 'യെല്ലിയവിഷയമല്ല മല്‍പ്പൊടിച്ചി' എന്ന പ്രൊഫഷണല്‍ തുളുനാടകാവതരണത്തിനിടയിലാണ് മരണം.
ലയണ്‍ കിഷോഡി ഷെട്ടി സംവിധാനം ചെയ്ത മംഗലാപുരം ലകുമി നാടകസംഘത്തിന്‍േറതായിരുന്നു നാടകം. രാത്രി പന്ത്രണ്ടരയോടെയാണ് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം തുടങ്ങിയത്. നാടകത്തിലെ തുണിവില്പനക്കാരനായി മുഴുനീള ഹാസ്യവേഷമായിരുന്നു ധര്‍മേന്ദ്രക്ക്. രണ്ട് സീന്‍ തുടങ്ങിക്കഴിഞ്ഞ് മൂന്നാമത്തെ സീനിനിടയില്‍ അണിയറയില്‍ വിശ്രമിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വായുവിന്റെ പ്രശ്‌നമാണെന്ന് ധര്‍മേന്ദ്ര പറഞ്ഞുവെങ്കിലും ഉപ്പളയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് രചയിതാവ് സുരേഷ് മഞ്ചേശ്വരം പറഞ്ഞു. അപ്പോഴേക്കും മരിച്ചിരുന്നു.
പതിനഞ്ചുവര്‍ഷമായി പ്രൊഫഷണല്‍ കന്നട-തുളു നാടകത്തില്‍ സക്രിയമാണ് ധര്‍മേന്ദ്ര അമിന്‍. ആയിരത്തിലധികം വേദികളില്‍ നാടകം അഭിനയിച്ചിട്ടുണ്ട്. നടനഭൈരവ പുരസ്‌കാരം നേടി. 'ബിര്‍സി' എന്ന തുളു സിനിമയിലും 'ഒളവിന ബന്ന' എന്ന കന്നട സിനിമയിലും അഭിനയിച്ചു. രാജീവ് അമിന്റെയും നാഗമ്മയുടേയും മകനാണ്. സ്മിതയാണ് ഭാര്യ. വിദ്വത് മകന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment