കണ്ണൂര്‍: സ്വന്തം മൊബൈല്‍ കണക്ഷന്‍ തന്നെ അറിയിക്കാതെ എങ്ങനെ വിച്ഛേദിക്കപ്പെട്ടു എന്നന്വേഷിച്ച ബി.എസ്.എന്‍.എല്‍. വരിക്കാരന് ആറു മാസം കഴിഞ്ഞിട്ടും മറുപടിയില്ല. ആരുടെ ആവശ്യപ്രകാരമാണ് ഫോണ്‍ ബ്ലോക്ക് ചെയ്തതെന്ന് ബി.എസ്.എന്‍.എല്‍. വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും കണക്ഷന്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് ആക്ഷേപം. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂര്‍ കോള്‍സെന്ററില്‍ സംഭവിച്ച സാങ്കേതികപ്പിഴവുമൂലം കണക്ഷന്‍ നഷ്ടപ്പെട്ട ദിവസങ്ങളിലെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്ന വിവരമാണ് ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ ആറിനാണ് മാങ്ങാട് സ്വദേശി എം.സത്യനാരായണന്റെ പേരിലുള്ള 12 വര്‍ഷമായി ഉപയോഗിച്ചുവരുന്ന ബി.എസ്.എന്‍.എല്‍. മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത്. കണ്ണൂരിലെ ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സെന്ററില്‍ പരാതിപ്പെട്ടപ്പോള്‍ ബി.എസ്.എന്‍.എല്‍. തൃശ്ശൂര്‍കേന്ദ്രത്തില്‍നിന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പരാതി നല്‍കി നാലുദിവസത്തിനുശേഷം കണക്ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.
നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടത് ആരാണെന്നറിയാന്‍ ബി.എസ്.എന്‍.എല്‍. വിജിലന്‍സ് ഓഫീസറെ സമീപിച്ച് ഒരുമാസം കഴിഞ്ഞിട്ടും വിവരം ലഭിച്ചില്ല. ഒടുവില്‍ കണ്ണൂരിലെ മുരളീധരന്‍ നായര്‍ എന്നയാളുടെ ആവശ്യപ്രകാരമാണ് നമ്പര്‍ ബ്ലോക്ക് ചെയ്തതെന്ന വിവരംലഭിച്ചു. ഇദ്ദേഹം ആരാണെന്ന് കണ്ടുപിടിക്കുന്നതിനുപകരം ഇദ്ദേഹവുമായി വല്ല ബന്ധവുമുണ്ടോ എന്ന് ഇങ്ങോട്ടു ചോദിക്കുകയാണ് വിജിലന്‍സ് അധികൃതര്‍ ചെയ്തത്. ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സാധാരണ ഒരാളുടെ കണക്ഷന്‍ ബ്ലോക്ക്‌ചെയ്യണമെങ്കില്‍ വ്യക്തമായ രേഖകളോടെ സിം കാര്‍ഡിന്റെ ഉടമ അപേക്ഷിക്കണം.
വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂര്‍ ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍ സാങ്കേതികപ്രശ്‌നം മൂലം ജൂലായ് ഒമ്പതിനുമുമ്പുള്ള വിശദാംശങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. ഇതുപോലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ബാംഗ്ലൂര്‍ കോള്‍ സെന്ററിന് മുന്നറിയിപ്പ് നല്‍കിയതായും മറുപടിയില്‍ പറയുന്നു. തന്റെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ആര് ആവശ്യപ്പെട്ടു എന്ന ഫോണിന്റെ ഉടമയുടെ ചോദ്യത്തിന് ഇതുവരെയും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് സത്യനാരായണന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment