പാലാ. പിഎസ്സി എല്‍ഡി ക്ളാര്‍ക്ക് പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നു വീണു മരിച്ചു. ആലപ്പുഴ കളര്‍കോട് പുത്തന്‍പറമ്പ് വെളിയില്‍ പി. നാരായണന്‍ കുട്ടന്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച രണ്ടു മണിയോടെ മുത്തോലി ടെക്നിക്കല്‍ ഹൈസ്കൂളിലാണ് സംഭവം. രണ്ടു വര്‍ഷമായി മുത്തോലി ടെക്നിക്കല്‍ സ്കൂളിലെ ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകനാണ്.
പരീക്ഷാ ജോലിക്കിടെ ഓഫിസറോട് സംശയം ചോദിക്കാനായി പുറത്തിറങ്ങി തിരിച്ചു ക്ളാസ് മുറിയിലേക്ക് കയറുന്നതിനിടെ തലകറക്കം അനുഭവപ്പെട്ടു. ഉടന്‍ രണ്ടാം നിലയുടെ അരമതിലില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തലകറങ്ങി പാരപ്പറ്റില്‍ തട്ടി താഴേക്ക് പതിക്കുകയുമായിരുന്നു. ടൈല്‍ പാകിയ മുറ്റത്തേയ്ക്കാണ് വീണത്. ഉടന്‍ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രമേഹ രോഗിയായിരുന്നു നാരായണനെന്നു സഹപ്രവര്‍ത്തകരായ അധ്യാപകര്‍ പറഞ്ഞു.
ഭാര്യ കിടങ്ങൂര്‍ മാടവന താഴത്തേല്‍ ശ്രീലത (ഓമന). മകള്‍ അഞ്ജന (പൂഞ്ഞാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി). പഞ്ചവാദ്യ കലാകാരനായ നാരായണന്‍ കുട്ടന്‍ കിടങ്ങൂര്‍ സൌത്തിലെ ഭാര്യാഗൃഹത്തിലാണ് താമസം. പുത്തന്‍പറമ്പ് വെളിയില്‍ പരേതനായ പത്മനാഭപ്പണിക്കരുടെയും ചെമ്പകകുട്ടിയമ്മയുടെയും മകനും തായമ്പക വിദ്വാന്‍ പരേതനായ മാടവന പരമേശ്വരന്‍ മാരാരുടെ മരുമകനുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment