Latest News

പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി നിര്യാതനായി

ചട്ടഞ്ചാല്‍: പൗര പ്രമുഖനും കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ടുമായ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി (78) നിര്യാതനായി.

ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ സഹോദരനാണ്.

ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍, പാദൂര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ചൊവ്വാഴ്ച വൈകീട്ട് 2.30 മണിയോടെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ നിരവധി വന്‍കിട കെട്ടിടങ്ങളുടേയും റോഡുകളുടേയും പാലങ്ങളുടേയും കരാര്‍ ജോലികള്‍ ഏറ്റെടുത്തുനടത്തിയതോടെയാണ് കുഞ്ഞിമാഹിന്‍ ഹാജി കണ്‍സ്ട്രക്ഷന്‍ രംഗത്ത് ശ്രദ്ധേയനായത്.

ബാംഗ്ലൂരില്‍ കാന്‍സര്‍ സെന്ററും തിരുവനന്തപുരത്തെ ഹോട്ടലും വയനാട്ടില്‍ തേയിലത്തോട്ടവും അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമാണ്.

ഭാര്യ: കുഞ്ഞിബി പഴയങ്ങാടി. മക്കള്‍: താഹിറ, മുഹമ്മദ് ഷരീഫ് (കരാറുകാരന്‍), മൊയ്തീന്‍ കുഞ്ഞി(കരാറുകാരന്‍), നിസാര്‍(കരാറുകാരന്‍), ആരിഫ. മരുമക്കള്‍: ഡോ.അലി പുലിക്കുന്ന്(ദുബൈ), പി.കെ.മുനീര്‍ ചട്ടഞ്ചാല്‍(കരാറുകാരന്‍), നസീയ, റമീയ, നാസിഫ.
മററു സഹോദരങ്ങള്‍: പാദൂര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി(ഹാസനില്‍ ബിസിനസ്), പരേതരായ പാദൂര്‍ മുഹമ്മദ് കുഞ്ഞി, പാദൂര്‍ അബ്ദുല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.