Latest News

കൊലക്കേസ് പ്രതിയാണെങ്കിലും ഷാഫിയുടെ മനസുനിറയെ പ്രണയം!

കോഴിക്കോട്:  ടിപി കൊലകേസില്‍ വിചാരണ നേരിടുന്ന അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി ജില്ല ജയിലില്‍ നിന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ കടുത്ത പ്രണയത്തെക്കുറിച്ച് അമ്പതിലധികം പോസ്റ്റുകള്‍. സിപിഎം,ഡിവൈഎഫ്‌ഐ പോസറ്റിന് ശേഷം ഏറ്റവും കൂടുതല്‍ പ്രണയത്തെക്കുറിച്ചുളള മഹത്തരമായ വാക്കുകളാണ് മുഹമ്മദ് ഷാഫി പറഞ്ഞത്. ഫേസ് ബുക്കില്‍ സിനിമ നടി നടന്‍മാരുടെ പോസ്റ്റിട്ടതില്‍ മറ്റു പ്രതികളില്‍ നിന്ന് ഒന്നാം സ്ഥാനവും ഷാഫിക്കാണ്. മറ്റുളളവര്‍ രണ്ടും മൂന്നും ഫോട്ടോ മാത്രമേ ഇട്ടിട്ടുളളൂ.

ജയിലില്‍ നിന്ന് മൊബൈലില്‍ നോക്കിയുളള ഫേസ് ബുക്ക് വിനോദത്തില്‍ മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസിട്ട നിരവധി പോസിലുളള ഫോട്ടോയും നടി നസ്‌റിയയുടെ ഫോട്ടോയുമാണ് കൂടുതലുളളത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്നാണ് ഷാഫി ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. ദികിംഗിലെയും കമ്മീഷണറിലെയും മമ്മൂട്ടിയുടെ നിരവധി പോസ്റ്ററുകളാണുളളത്. നസ്‌റിയയെ മൈ സ്വീറ്റ് ബേബിയെന്നാണ് മുഹമ്മദ് ഷാഫി കമന്റ് നല്‍കി വിളിക്കുന്നത്. ബോളിവുഡ് നടി ഐശ്വര്യറായ്, അമീഷ പട്ടേല്‍, തമിഴ് നടി തമന്ന, നയന്‍താര, കാജല്‍അഗര്‍വാള്‍,ശ്രേയ, സൂര്യ,വിജയ്, ജ്യോതിക തുടങ്ങി നിരവധി ഗ്ലാമര്‍ ഫോട്ടോകളാണ് ഷാഫിയുടെ ഫേസ്ബുക്ക് പേജുകളിലുളളത്.

ആയിരം മുറിവുകള്‍ ഒരു പക്ഷേ വേദനിപ്പിക്കില്ല എന്നാല്‍ പ്രിയപ്പെട്ടവരുടെ മൗനം അതു മതി ജന്മം മുഴുവനും വേദനിക്കാന്‍...പ്രണയത്തെക്കുറിച്ച് ഷാഫിയുടെ പോസ്റ്റ് തുടങ്ങുന്നു. എനിക്കായ് കാത്തിരിക്കുമെങ്കില്‍ നിനക്കായി ഞാന്‍ തിരിച്ചുവരും ഐ ലൗ യു എന്ന പടത്തില്‍ സുഹൃത്തിന്റെ കമന്റ് ഇതാണ് അല്ല... ഷാഫിക്കും പ്രേമമോയെന്നാണ് ചോദിച്ചത്. എന്നാല്‍ ഷാഫി മറുപടി പറഞ്ഞിട്ടില്ല. പ്രണയത്തെക്കുറിച്ച് വികാരാധീനനാകുന്നതിന്റെയും വാചാലനാകുന്നതിന്റെയും പ്രണയവേദനയുടെയും നഷ്ടപ്പെടലിന്റെയും പോസ്റ്റുകളാണ് കൂടുതലുളളത്.

ഒരാളെ പിരിഞ്ഞിരിക്കുമ്പോള്‍ ഇഷ്ടം കൂടുകയേയുളളൂ. കാരണം ഓര്‍മ്മകള്‍ക്ക് യഥാര്‍ഥ്യത്തേക്കാള്‍ മൂര്‍ഛയും മധുരവും കൂടും. അവളെ നഷ്ടപ്പെടുമോയെന്ന് ഞാന്‍ ഭയക്കുന്നില്ല..ഞാന്‍ ഭയക്കുന്നത് എനിക്ക് അവളെ നഷ്ടപ്പെട്ടാല്‍ ഞാന്‍ സ്‌നേഹിച്ചത് പോലെ അവളെ ആരു സ്‌നേഹിക്കും എന്നാണ്...... അറിയാതെ മറഞ്ഞുപോകുന്ന സ്‌നേഹം സ്വന്തം മനസിന്റെ വിങ്ങലാണ് ഇങ്ങനെ പോവുകയണ് പോസ്റ്റുകള്‍. എനിക്ക് ഒന്ന് കല്യാണം കഴിക്കണം അതിന് എന്റെ ഉമ്മായെ വിളിച്ച് പറയാമോയെന്നും പറഞ്ഞ് ഷാഫി നമ്പറും നല്‍കിയിട്ടുണ്ട്.

പിരിയുമെന്ന്‌ ഉറപ്പുളളവരെ ഒരിക്കലും ആത്മാര്‍ഥമായി സ്‌നേഹിക്കരുതെന്നും ഷാഫി പറയുന്നു. അടുക്കുമ്പോള്‍ തോന്നുന്ന സന്തോഷത്തേക്കാള്‍ ഇരട്ടിയാണ് അകലുമ്പോഴുളള ദു:ഖം. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ സ്‌നേഹിക്കുക അതാണത്രേ ദൈവത്തിനുളള ഇഷ്ടം അതാണ് സത്യവും ഇവിടെയാണ് പ്രണയത്തെക്കുറിച്ച് ഷാഫി അവസാനിപ്പിക്കുന്നത്. ഫേസ് ബുക്കില്‍ സുഹൃത്തുക്കളോട് ഷാഫി ചോദിക്കുന്നത് എന്നെ പോലെ നല്ലൊരു ഫ്രണ്ടിനെകിട്ടാന്‍ കഴിഞ്ഞ ജന്മം നീ എന്ത് പുണ്യപ്രവൃത്തിയാണ് ചെയ്തത്, പറയൂ എന്നാണ്.

ടൂ ഡേ സ്‌പെഷ്യലെന്ന് ഹെഡിംഗ് കൊടുത്ത് വിദേശമദ്യത്തിന്റെയും കളളിന്റെയും ബിയറിന്റെയും നിരവധി ചിത്രങ്ങളുമുണ്ട്. അതേസമയം മദ്യത്തിനെതിരെയും പോസറ്റുകള്‍ ഉണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ നല്ല കുട്ടിയാണെന്ന് ഷാഫിയുടെ പോസ്റ്റില്‍ ഉറപ്പിച്ചു പറയുന്നുണ്ട്.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഫോട്ടോയും പോസ്റ്റും കൂടിയത്. ഒക്ടോബര്‍ ഒമ്പതിന് ജയിലില്‍ നിന്നിട്ട ചിത്രത്തില്‍ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ വഞ്ചിക്കാന്‍ അറിയില്ല.ഞാന്‍ അഭിമാനിക്കുന്നു കണ്ണൂരില്‍ ജനിച്ചതില്‍ എന്നും പറയുന്നു. ഷാഫിയുടെ പിറന്നാള്‍ ആഘോഷത്തിന് നിരവധി കമന്റുകളാണ് വന്നത്. ഒക്ടോബര്‍ 20നാണ് ഈ ഫോട്ടോ അപ്പ്‌ലോഡ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Murder Case, Face Book, Photo. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.