Latest News

ദുരൂഹ സഹചര്യത്തില്‍ കിണററില്‍ വീണ ബ്യൂട്ടീഷനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി


ഉദുമ: ദുരൂഹ സഹചര്യത്തില്‍ കിണററില്‍ വീണ ബ്യൂട്ടീഷനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലക്കുന്ന് ടൗണിലെ ഒരു ബ്യൂട്ടീ പാര്‍ലറിലെ ബ്യൂട്ടീഷന്‍ മുംതാസ് (28) ആണ് ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കിണററില്‍ വീണത്.

ഉടന്‍ തന്നെ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കററിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും യുവതികയെ കിണറില്‍ നിന്നും പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. 5 മണിയോടെ കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് യുവതിയെ കരക്കെത്തിച്ചത്.
സംഭവമറിഞ്ഞ് നൂറു കണക്കിനാളുകളും ബേക്കല്‍ പോലീസും സ്ഥലത്തെത്തി. മുംതാസ് ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മറെറാരു മുറിയിലാണ് യുവതിയും രണ്ട് മക്കളും മാതാവും താമസിക്കുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ച മുംതാസ് കഴിഞ്ഞ 6 മാസമായി ബ്യൂട്ടീ പാര്‍ലറില്‍ ജോലി ചെയ്യുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മുറിയിലെത്തിയ മുംതാസ് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയതായും മാതാവ് പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.