Latest News

തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും: ചെന്നിത്തല


കുമ്പള : നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകും. 1978 ല്‍ റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ എഴുതിത്തള്ളിയ സാഹചര്യങ്ങള്‍ മറികടന്ന് രണ്ടരവര്‍ഷം കൊണ്ടപ്പോള്‍ കോണ്‍ഗ്രസ് അഭൂതപൂര്‍വമായ തിരിച്ചുവരവ് നടത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ ചരിത്രം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും. രാജ്യത്തെ അരാഷ്ട്രീയവാദികളുടെയും കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നവരുടെയും വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ യുവജനങ്ങള്‍ മുന്നോട്ടു വരണമെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ് യുവകേരളയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയും വിഘടനവാദവും സജീവമാക്കി മതേതരഇന്ത്യയെ തകര്‍ക്കാനുള്ള ബി ജെ പിയുടെയും നരേന്ദ്രമോഡിയുടെയും നീക്കങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ യുവജനസംഘടനയായ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇത്തരം കര്‍മപരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഡി വൈ എഫ് ഐ കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഇല്ലാത്ത പ്രസ്ഥാനമായി മാറിയതായും സി പി എമ്മിന്റെ പ്രവര്‍ത്തനശൈലിയായി കൊലപാതക രാഷ്ട്രീയം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പെന്നും ഇതിനെ വിലയിരുത്തി പാര്‍ലമെന്റ് ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും യുവകേരളയാത്രയുടെ നായകനുമായ ഊര്‍ജസ്വല യുവനേതാവ് ഡീന്‍ കുര്യാക്കോസിന് ദേശീയ പ്രസിഡണ്ട് രാജീവ് സത്‌വ പതാക കൈമാറിയാണ് യാത്രയ്ക്ക് തുടക്കമായത്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.