കോഴിക്കോട്: ലോക മനുഷ്യാവകാശ സംരക്ഷണദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സംരക്ഷണ റാലി നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മനുഷ്യാവകാശം സംരക്ഷിക്കാന്‍ രാജ്യത്തു നിയമങ്ങളും സര്‍ക്കാര്‍തല സംവിധാനങ്ങളും ഉണ്ടായിട്ടും നിരന്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഫീഖ് അഹ്മദ് തിരൂര്‍ അധ്യക്ഷത വഹിച്ചു.
നാസര്‍ ഫൈസി കൂടത്തായ് പ്രഭാഷണം നടത്തി. അയ്യൂബ് കൂളിമാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആര്‍ വി സലീം, സുബൈര്‍, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ഒ പി അഷ്‌റഫ്, ഹബീബ് ഫൈസി കോട്ടോപ്പാടം, ജലീല്‍ ഫൈസി അരിമ്പ്ര സംസാരിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ കാസര്‍കോട്, അബ്ദുസലാം ഫറോക്ക്, ഷെര്‍ഹബീല്‍ മെഹ്‌റൂഫ്, നിഷാദ് പട്ടാമ്പി, ഷിഹാബ് കുഴിഞ്ഞൊളം, യഅ്ഖൂബ് കണ്ണൂര്‍, ജലീല്‍ വേങ്ങര റാലിക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment