സദാസമയവും ഫെയ്സബുക്കും വാട്ട്സ്ആപ്പും നോക്കിയിരിക്കുന്ന സമയംകൊല്ലികള് തീര്‍ച്ചയായും ഈ വാര്‍ത്ത വായിച്ചിരിക്കണം. കാരണം, ഇങ്ങനെ എപ്പോഴും ചാറ്റും ചെയ്ത് നടന്നാല്‍ നാളെ നിങ്ങള്‍ക്കും ഇത് തന്നെ സംഭവിക്കാം.
ഫെയ്സ്ബുക്കും നോക്കി നടന്ന വിദേശവനിത കാലുതെറ്റി പാലത്തില്‍ നിന്നും പുഴയിലേക്ക് വീണു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പാലത്തില്‍ നിന്നും ഏകദേശം 20 മീറ്റര്‍ (65 അടി) ആഴത്തില്‍ അപകടത്തില്‍പെട്ട സ്ത്രീയെ വഴിയാത്രക്കാരാണ് കണ്ടത്. ഉടനെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. സ്മാര്‍ട്ട്ഫോണില്‍ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് നോക്കി നടക്കുമ്പോള്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറയുന്നത്.
ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ വിദേശവനിതയാണെന്നും ഓസ്ട്രേലിയ സന്ദര്‍ശിക്കാന്‍ വന്നതാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, രക്ഷപ്പെടുത്തി വെള്ളത്തില്‍ നിന്നും കരയിലേക്ക് കൊണ്ടുവന്നപ്പോഴും പിടിവിടാതെ തന്റെ ഫോണ്‍ ഇവര്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു എന്നതാണ് സംഭവത്തിലെ രസകരമായ കാര്യം.
എന്തായാലും അനാവശ്യ സമയങ്ങളില്‍ ഫെയ്സ്ബുക്കും മറ്റ് സോഷ്യല്സൈറ്റുകളിലും മുഴുകി നടക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment