കണ്ണൂര്‍: വാഹനാപകടത്തില്‍ അച്ഛനും അമ്മയും മരിക്കുകയും രണ്ടു കാലുകള്‍ നഷ്ടപ്പെടുകയുംചെയ്ത ചാമ്പാട് സ്വദേശി അഷിതയ്ക്ക് 30,87,500 രൂപയുടെ നഷ്ടപരിഹാരം കോടതി വിധിച്ചു. 12 വര്‍ഷത്തെ പലിശ ഉള്‍പ്പെടെ ഏകദേശം 60ലക്ഷത്തിലധികം രൂപ ലഭിക്കും.
തലശ്ശേരി ഫസ്റ്റ്ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജയകുമാറാണ് നഷ്ടപരിഹാരം വിധിച്ചത്. അഷിതയ്ക്കുവേണ്ടി അഡ്വ. ഒ.ജി.പ്രേമരാജന്‍ ഹാജരായി.
വെള്ളച്ചാല്‍ താമരവിലാസംവീട്ടില്‍ കെ.രാജീവന്റെയും ചാമ്പാട് സഹിജ നിവാസില്‍ മഹിജയുടെയും ഏകമകളാണ് അഷിത. 2000 ഡിസംബര്‍ ഒന്നിനാണ് അവളുടെ ജീവിതംതകര്‍ത്ത ദുരന്തമുണ്ടായത്. ഒന്നരവയസ്സുകാരിയായ അഷിതയെയുംകൂട്ടി അച്ഛനും അമ്മയും അമ്മവീടായ ചാമ്പാട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളച്ചാലിനു സമീപം റോഡരികില്‍ ബസ്സുകാത്തുനില്ക്കുമ്പോള്‍ നിയന്ത്രണംതെറ്റി വന്ന ബസ്സിടിച്ചു.
ചക്കരക്കല്‍-തലശ്ശേരി റൂട്ടിലോടുന്ന കുട്ടന്‍സ് ബസ്സാണ് ദുരന്തം വരുത്തിവെച്ചത്. അപകടത്തില്‍ അമ്മ മഹിജ സംഭവസ്ഥലത്തും അച്ഛന്‍ രാജീവന്‍ ആസ്പത്രിയിലും മരിച്ചു. അഷിതയുടെ കാല്‍ ബസ് കയറി ചിതറിപ്പോയതിനാല്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആസ്പത്രിയില്‍വെച്ച് രണ്ടു കാലും മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് കൃത്രിമക്കാലിലാണ് അഷിതയുടെ ജീവിതം. അഞ്ചരക്കണ്ടി ഗുരുനിത്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ്. അമ്മാവന്റെയും ഇളയമ്മയുടെയും തണലിലാണ് അഷിത ഇപ്പോള്‍.
12 വര്‍ഷമായി നടക്കുന്ന കേസില്‍ ചൊവ്വാഴ്ചയാണ് വിധിവന്നത്. രണ്ടു കാലും നഷ്ടപ്പെട്ട അഷിതയ്ക്ക് 16,02,750 രൂപയും അച്ഛന്‍ മരിച്ചതിന് 7,81,750 രൂപയും അമ്മയുടെ മരണത്തിന് 7,03,000 രൂപയുമാണ് നഷ്ടപരിഹാരമായി വിധിച്ചത്. 12വര്‍ഷത്തെ പലിശയും ലഭിക്കും.
ചൊവ്വാഴ്ച വിധിവന്ന കാര്യം അഷിതയും കുടുംബവും അറിഞ്ഞിരുന്നില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ സഹായം പ്രതീക്ഷിച്ച് പോയതായിരുന്നു അവര്‍. അഷിതയുടെ ദുരന്തം മനസ്സിലാക്കിയ മുഖ്യമന്ത്രി അവളുടെ പേരില്‍ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍പഠനത്തിനും ചികിത്സയ്ക്കും സഹായവും വാഗ്ദാനം ചെയ്തു. ഇതിന്റെ പിറ്റേന്നാണ് നഷ്ടപരിഹാരത്തുക വിധിച്ച കാര്യം അവര്‍ അറിയുന്നത്. എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആസ്പത്രിയാണ് സൗജന്യമായി അഷിതക്ക് കൃത്രിമക്കാല്‍ വെച്ചുകൊടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment