യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും യുവകേരളയാത്രയുടെ നായകനുമായ ഊര്‍ജസ്വല യുവനേതാവ് ഡീന്‍ കുര്യാക്കോസിന് ദേശീയ പ്രസിഡണ്ട് രാജീവ് സത്‌വ സംഘടനയുടെ പൊന്‍പതാക കൈമാറിയാണ് യാത്രയ്ക്ക് തുടക്കമായത്. കെ പി സി സി പ്രസിഡണ്ടും മുന്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന ജനകീയ നായകന്‍ രമേശ് ചെന്നിത്തല യുവകേരളയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിച്ചപ്പോള്‍ കുമ്പളയുടെ വിരിമാറില്‍ തിങ്ങിക്കൂടിയ യുവജനങ്ങളുടെ ആവേശകരമായ കൈയ്യടി കേരളത്തിലെ ഏക ജനാധിപത്യ യുവജനപ്രസ്ഥാനം യൂത്ത് കോണ്‍ഗ്രസ് മാത്രമാണെന്നതിന്റെ നേര്‍കാഴ്ചയായിരുന്നു.
രാഷ്ട്രകവി ഗോവിന്ദപൈയുടെയും കുമ്പള ഗാന്ധി എന്നറിയപ്പെടുന്ന മാധവ പൈയുടെയും ധീരമായ സ്മരണകളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും തേജസാര്‍ന്ന സ്മൃതിമണ്ഡപത്തില്‍ നിന്നുമാണ് ചരിത്രത്തിലേക്ക് കാലൂന്നുന്ന യൂത്ത് കോണ്‍ഗ്രസ് യുവകേരളയാത്രയ്ക്ക് ഉജ്വല തുടക്കമായത്.
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം നാളിതുവരെ നടത്തിയ മുദ്രാവാക്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായുള്ളതാണ് ഇത്തവണ മതനിരപേക്ഷ കേരളം, അക്രമരഹിത സമൂഹം എന്നതെന്നും യാത്രയ്ക്ക് കൂടുതല്‍ പ്രസക്തി നല്‍കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മതേതരത്വ മൂല്യങ്ങളെയും അക്രമരഹിത സമൂഹത്തെയും കേരളത്തില്‍ കൂടുതല്‍ കരുത്തോടെ വളര്‍ത്താനുള്ള ഉണര്‍ത്തുപാട്ടുമായി യൂത്ത് കോണ്‍ഗ്രസ് ഇന്നലെ ആരംഭിച്ച 42 ദിവസത്തെ യുവകേരളയാത്ര കേരളയുവതയ്ക്ക് നല്‍കുന്ന സന്ദേശം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല യുവകേരളയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാജീവ് സത്‌വ യാത്രാനായകന്‍ ഡീന്‍ കുര്യാക്കോസിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ദ്ധനാരി, സംസ്ഥാന എക്‌സൈസ് തുറമുഖ വകുപ്പുമന്ത്രി കെ ബാബു, എ ഐ സി സി സെക്രട്ടറി വി ഡി സതീശന്‍ എം എല്‍ എ, എം എല്‍ എമാരായ ബെന്നി ബെഹ്‌നാന്‍, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, അഡ്വ. ടി സിദ്ദീഖ്, പി രാമകൃഷ്ണന്‍, ലതികാസുഭാഷ്, വി എ നാരായണന്‍, മണ്‍വിള രാധാകൃഷ്ണന്‍, അഡ്വ. പി എം സുരേഷ്ബാബു, കെ പി അനില്‍കുമാര്‍, കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. സജീവ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു, ദേശീയ സെക്രട്ടറി മാത്യു കുഴല്‍നാടന്‍, കെ പി സി സി സെക്രട്ടറിമാരായ വി വി പ്രകാശ്, കെ നീലകണ്ഠന്‍, കെ കെ അബ്രഹാം, പഴകുളം മധു, പി എ സലീം, ജി രതികുമാര്‍, കെ എസ് യു സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സി ആര്‍ മഹേഷ്, ആദം മുന്‍ഷി, ജെബി മേത്തര്‍, ഇഫ്തിഖറുദ്ദീന്‍, ലീന, ടി ജി സുനില്‍, എസ് ബാലു, വിദ്യാബാലകൃഷ്ണന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, അഡ്വ. എം സി ജോസ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. ശ്രീജിത്ത് മാടക്കാല്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,





No comments:
Post a Comment