Latest News

ബന്തിയോട് വാഹന അപകടം: 3 പേര്‍ മരിച്ചു


കുമ്പള: ബന്തിയോട് ദേശിയ പാതയില്‍ കൂട്ടിയിടിച്ച രണ്ടു ബൈക്കുകളില്‍ ചരക്ക് ലോറി കയറി മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൂടാല്‍ മെര്‍ക്കളയിലെ അബൂബക്കറിന്റെയും നഫീസയുടെയും മകന്‍ ആപ്പു എന്ന അല്‍ത്താഫ്(20), ബന്തിയോട് കുടാല്‍ ചെര്‍ക്കള സ്വദേശി അബൂബക്കറിന്റെ മകനും എസ് എസ് എഫ് മേര്‍ക്കള യൂനിറ്റ് ജോ.സെക്രട്ടറിയുമായ ഇര്‍ഷാദ്(20), അബ്ദുല്ലയുടെ മകന്‍ റൈഷാദ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ ഉപ്പള സ്വദേശി മുഹമ്മദ് കാസിം (38), ഭാര്യ നിലോഫര്‍ (29), ഇവരുടെ മകള്‍ എന്നിവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉപ്പളയില്‍ നടന്നുവരുന്ന പ്രദര്‍ശനത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡിന് സമീപത്തെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്‍ത്താഫും, മിര്‍ഷാദും ദേശിപാതയിലേക്ക് കയറുമ്പോള്‍ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്തേക്ക് മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി കയറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. കെ.എല്‍.14 എം 2214 പാഷന്‍ പ്രോ, കെ.എല്‍. 14.ബി 7778 എന്നീ നമ്പറുകളിലുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. മിര്‍ഷാദും അല്‍ത്താഫും സംഭവസ്ഥലത്ത തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈഷാദ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്.
റോഡില്‍ രക്തം വാര്‍ന്നൊലിച്ച നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹനഗതാഗതം ഒരു മണിക്കൂറിലധികം സ്തംഭിച്ചു. കുമ്പള പോലീസും ഫയര്‍ഫോര്‍സും കുതിച്ചെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
UPDATED


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.