Latest News

മൂല്യച്യുതിയെ പ്രധിരോതിക്കുന്ന വിജ്ഞാന വികസനം അനിവാര്യം: അഹമ്മദ് കബീര്‍ എം.എല്‍.എ



അബുദാബി: മൂല്യച്യുതിയെ പ്രതിരോധിക്കുന്ന വിജ്ഞാനത്തിന്റെ വികസനമാണ് രാജ്യത്തിന് ആവശ്യമെന്നും , സമ്പത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും വര്‍ദ്ധിച്ച ലഭ്യത ജീര്‍ണമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നുവെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. അബുദാബി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനവും , മങ്കട മണ്ഡലം കെ.എം.സി.സി നിര്‍മിച്ച് നല്‍കുന്ന ബൈത്ത് റഹ്മകളുടെ പദ്ധതി പ്രഖ്യാപനവും നടത്തുകയായിരുന്നു അദ്ദേഹം.

ധൂര്‍ത്തും ആഡംബരവും , അസാന്മാര്‍ഗിക രീതികളും സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. രാജ്യത്തിന്റെ ഭൗതിക വികസനം എന്നതിനേക്കാള്‍ പ്രധാനമാണ് സാംസ്‌കാരിക പുരോഗതി. ആസൂത്രണ രാഹിത്യമാണ് പല പദ്ധതികളുടെയും പരാജയ കാരണം. പഞ്ചവത്സരപദ്ധതിയിലൂടെ ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ട് വച്ച സങ്കല്‍പ്പത്തോളം വളരാന്‍ പില്‍ക്കാലത്ത് കഴിഞ്ഞില്ല. കഴിവുറ്റ നേതൃത്വത്തിന്റെ അഭാവമല്ല മറിച്ച് ആസൂത്രണമില്ലായ്മയാണ് ഇതിന് കാരണമെന്ന് ടി.എ അഹമ്മദ് കബീര്‍ ചൂണ്ടികാട്ടി .

രാവിലെ ആരംഭിച്ച പ്രവര്‍ത്തകരുടെ ശില്‍പ്പശാല ഹസ്സന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചയ്തു.അസ്സൈനാര്‍ അന്‍സാരി ഉല്‍ബോധന പ്രസംഗം നടത്തി. രണ്ടാം സെഷന്‍ ടി.കെ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു ,റഖീബ് ഹുദവി ഉദ്‌ബോധന പ്രസംഗിച്ചു. സൈദ് അമീന്‍ തങ്ങള്‍,അബ്ദു വേങ്ങാട് നൂറുള്ളാഹ് എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

അബൂബക്കര്‍,അസീസ് കളിയാടന്‍,ശുക്കൂറലി കല്ലിങ്ങല്‍,എന്നിവര്‍ സംബന്ധിച്ചു. മങ്കട മണ്ഡലം ജന: സെക്രട്ടറി കാസിം മൂര്‍ക്കനാട് സ്വാഗതവും,ഉസ്മാന്‍ മണിയറ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.