കാസര്‍കോട് : അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി രൂപീകരണ കണ്വെന്ഷന് സ്റ്റേറ്റ് ഹോട്ടല്‍ ഹാളില്‍ നടന്നു. പാര്‍ട്ടി സംസ്ഥാന സമിതിയംഗം മനോഹരന് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ആം ആദമി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയ അധ്യായം കുറിക്കുമെന്നും ഇതിന്റെ തെളിവാണ് ഡല്‍ഹിയില്‍ പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗ്രസിച്ചിരിക്കുന്ന അഴിമതി തുടച്ചുമാറ്റാന്‍ ആം ആദമി പാര്‍ട്ടിക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫൈസല്‍ തളങ്കര അധ്യക്ഷത വഹിച്ചു. സിറാര്‍ പട്ട് ള, നൗഫല്‍ ഉളിയത്തടുക്ക, സൈഫുദ്ദിന് മാക്കോട് സംസാരിച്ചു. അബ്ദുല്റഹ്മാന് തെരുവത്ത് സ്വാഗതവും, നീത ഷെട്ടി നന്ദിയും പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ ആംആദ്മി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി നിലവില്‍ വരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment