Latest News

വരാപുഴ പീഡനം: ഒളിവില്‍ കഴിയുകയായിരുന്ന കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫ പിടിയില്‍

കാസര്‍കോട്:  പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ച് തിരയുന്ന കോട്ടിക്കുളം സ്വദേശി ഹനീഫ എന്ന ചിമ്മിനി ഹനീഫയെ (40) അറസ്റ്റുചെയ്തു. ഹനീഫയെ ചൊവ്വാഴ്ച വൈകിട്ടോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

മേല്‍പറമ്പ് കൈനോത്തെ ഭാര്യ വീട്ടില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഹനീഫയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഹനീഫയെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ക്രൈംബ്രാഞ്ച് അധികൃതര്‍ ഹനീഫയെ അറസ്റ്റുചെയ്യുകയായിരുന്നു. ബേക്കലിലും കുമ്പളയിലും ഹനീഫിനെതിരെ കേസുകള്‍ നിലവിലുണ്ട്.

എറണാകുളം റൂറല്‍ പോലീസ് അന്വേഷിച്ചുവരുന്ന ഈകേസ് പിന്നീട് പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സോജനാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എറണാകുളം വരാപ്പുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനാശാസ്യകേന്ദ്രത്തില്‍ നിന്നാണ് മധൂര്‍ പെണ്‍കുട്ടി പോലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിനി രാധ എന്ന രാധാദേവി നടത്തി വന്ന അനാശാസ്യകേന്ദ്രത്തില്‍ നിന്നാണ് മധൂര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചത്.

രാധാദേവിക്ക് മധൂര്‍ പെണ്‍കുട്ടിയെ കൈമാറിയത് പെണ്‍വാണിഭ റാണിയും സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഗുണ്ടയുമായ ശോഭാജോണാണ്. മധൂര്‍ പെണ്‍കുട്ടി ഇപ്പോള്‍ എറണാകുളം ജുവനൈല്‍ ഹോമിലും ശോഭാജോണ്‍ വരാപ്പുഴക്കേസില്‍ പിടിയിലായി ജാമ്യം കിട്ടാതെ ജയിലില്‍ റിമാന്‍ഡിലുമാണ്.

ശോഭാജോണാണ് മധൂര്‍ പെണ്‍കുട്ടിയെ ചിമ്മിനി ഹനീഫയ്ക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. വരാപ്പുഴക്കേസില്‍ 70ല്‍ പരം പേര്‍ പ്രതികളാണ്. ചിമ്മിനി ഹനീഫയ്ക്ക് പുറമേ കാസര്‍കോട് സ്വദേശികളായ ബെച്ചുറഹ്മാന്‍, ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുല്‍ സത്താര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഹനീഫയ്ക്ക് പുറമേ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. അവര്‍ ഗള്‍ഫിലാണെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Varapuzha, Rape Case, Cimmini Haneefa, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.