Latest News

എല്ലാം ബിസിനസ്സ് തന്ത്രം: ഭാര്യയെ നിര്‍ബന്ധിച്ച് ബിസിനസ് പങ്കാളിക്ക് കാഴ്ചവെച്ചതായി പരാതി

തലശേരി: ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് ബിസിനസ് പങ്കാളിയുമായി നിര്‍ബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുകയും ഇതിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍. ഇരിക്കൂര്‍ സ്വദേശി മുനീറിനെ (29) യാണ് പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണുള്ളത്.

മുനീര്‍ നാട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തിന്റെ വീട്ടില്‍ മുനീര്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. സുഹൃത്താണ് തന്റെ ഭാര്യയെ മുനീറുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിപ്പിച്ചത്. തനിക്ക് ബിസിനസില്‍ നേട്ടമുണ്ടാക്കാന്‍ മുനീറുമായി ബന്ധപ്പെടണമെന്നും അല്ലെങ്കില്‍ നിന്നെ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഭാര്യയെ ബിസിനസ് പങ്കാളിയുമായി നിര്‍ബന്ധിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിയതെന്ന് ഭാര്യ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് മുനീര്‍ യുവതിയുമായി ബന്ധപ്പെടുന്നതിന്റെ രംഗങ്ങള്‍ വാട്ട്‌സ്അപ്പില്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും അയാള്‍ ഇത് പ്രചരിപ്പിക്കുകയും ഇക്കാരണം കൊണ്ട് ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭര്‍ത്താവിന്റെ ചതി മനസിലാക്കിയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദേശത്തുള്ള യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ബലാത്സംഗത്തിന് 376-ാം വകുപ്പ് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Business, Complaint.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.