മംഗലാപുരം: മെഡിക്കല്‍ വിദ്യാര്‍ഥികളെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി ലൈംഗികവേഴ്ച നടത്തിച്ച്, മൊബൈലില്‍ ചിത്രീകരിച്ച സംഘത്തെ പോലീസ് പിടികൂടി. എട്ടുപേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിനിയേയും പുരുഷസുഹൃത്തിനേയും തട്ടികൊണ്ടു പോയത്. എട്ടുപേരേയും പിടികൂടിയതായി പോലീസ് പറഞ്ഞു. മംഗലപുരത്തെ പ്രാദേശിക ഗുണ്ടാ സംഘമാണ് വിദ്യാര്‍ഥികളെ തട്ടികൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് വിദ്യാര്‍ഥികളെ തട്ടികൊണ്ടു പോയത്.
പാര്‍ട്ടിക്കു ശേഷം രാത്രി 11 ഓടെ പെണ്‍സുഹൃത്തിനെ താമസസ്ഥലത്തേക്ക് എത്തിച്ചു മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്നു ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ സംഘം തട്ടികൊണ്ടു പോയത്. ഇരുവരും കാറിനുള്ളില്‍ ഇരിക്കവെ ഓട്ടോയിലും ബൈക്കിലുമായി എത്തിയ സംഘം വളയുകയായിരുന്നു. കാര്യം അറിയുന്നതിനു വേണ്ടി കാറിന് പുറത്തേക്കിറങ്ങിയ യുവാവ് പേരു വെളിപ്പെടുത്തിയതോടെ സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് കാറിലേക്ക് അതിക്രമിച്ചു കയറിയ ഏതാനും പേര്‍ ഇരുവരുടേയും കണ്ണുകള്‍ മൂടിക്കെട്ടി വനത്തിനുള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിച്ചു.
40 മിനിറ്റോളം യാത്രചെയ്താണ് വനത്തിലെത്തിയത്. കെട്ടിടത്തിലെത്തിയതിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരേയും സംഘം നിര്‍ബന്ധിച്ചു. വിസ്സമ്മതിച്ച യുവാവിനെ ക്രൂരമായ മര്‍ദിച്ച സംഘം പെണ്‍കുട്ടിയെ തങ്ങള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഇരുവരും സമ്മതിക്കുകയായിരുന്നു. ഇരുവരുടെയും ദൃശ്യങ്ങള്‍ സംഘത്തിലെ മൂന്നുപേര്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീടു സംഘത്തിലെ ഏതാനും പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും, വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും സംഘം ഭീഷണിപ്പെടുത്തി. അത് ഒഴിവാക്കാന്‍ 25 ലക്ഷം നല്‍കണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഇത്രയും തുക തങ്ങളുടെ കൈവശം ഇല്ലന്ന് ഇരുവരും വ്യക്തമാക്കി. തങ്ങളുടെ കൈയിലുള്ള പണവും ആഭരണങ്ങളും നല്‍കാമെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. 10 ലക്ഷം രൂപ നല്‍കിയാല്‍ വെറുതെവിടാമെന്നായി സംഘം. ഒടുവില്‍ അഞ്ചുലക്ഷം രൂപതന്നാല്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്ന് സംഘം വ്യക്തമാക്കി. പണം എടുക്കുന്നതിനു വേണ്ടി സുഹൃത്തിനെ തടഞ്ഞുവെച്ചതിനു ശേഷം പെണ്‍കുട്ടിയെ സംഘം വിട്ടു.
എന്നാല്‍ സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന യുവതി സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസുമായി വിദ്യാര്‍ഥിനിതിരികെ എത്തിയെങ്കിലും പോലീസിന്റെ സാനിധ്യം മനസ്സിലാക്കിയ സംഘം സുഹൃത്തിനെ പുറത്തേക്കു തള്ളിയതിനുശേഷം കാറുമായി കടക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Blackmail, Police, case, Arrested
No comments:
Post a Comment