തലശേരി: ലഹരിക്കായുള്ള വേദനസംഹാരി ഗുളികകളുമായി യുവാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പോലീസിന് ലഭിച്ചത്.
വേദനസംഹാരി ഗുളികകള്‍ നല്‍കി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ വലയിലാക്കുന്ന സംഘം കുട്ടികള്‍ ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞാല്‍ ഇവരെ സെക്‌സ് റാക്കറ്റുകളിലേക്കും പ്രകൃതിവിരുദ്ധ സംഘങ്ങളിലേക്കും എത്തിക്കുന്നതായും നഗരത്തിലെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജ്യൂസില്‍ ഗുളികകലക്കി കുടിച്ചുവരുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
മദ്യപിച്ചുചെന്നാല്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും മണം കിട്ടുമെന്നതിനാലാണു വേദന സംഹാരി ഗുളിക ജ്യൂസില്‍ കലക്കി കുടിക്കുന്നതു കുട്ടികള്‍ പതിവാക്കിയിരിക്കുന്നത്രെ. ആദ്യഘട്ടത്തില്‍ ഒരു ഗുളിക കഴിച്ചാല്‍ തന്നെ നല്ല ലഹരി ലഭിക്കുന്നതിനാല്‍ കുട്ടികള്‍ വളരെ വേഗത്തില്‍ ഈ സംഘത്തില്‍ വലയില്‍പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും നഗരത്തിലെ കഞ്ചാവ് ലോബിയും ഉള്‍പ്പെടുന്ന വിപുലമായ സംഘമാണു ഗുളികമാഫിയക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ഈ സംഘത്തിലെ കണ്ണികളില്‍ പ്രധാനികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കഞ്ചാവ് എത്തിക്കുന്നതിനുള്ളത്ര റിസ്‌ക് ഗുളിക എത്തിക്കുന്നതിന് ഇല്ലാത്തതിനാലാണ് മുന്‍കാല കഞ്ചാവ് വില്‍പനക്കാര്‍ ഗുളികയിലേക്ക് തിരിഞ്ഞതത്രെ. നഗരത്തിലെ വിദ്യാലയങ്ങളിലെ നൂറുകണക്കിനു വിദ്യാര്‍ഥികളാണു ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ഉപയോഗിച്ചുവരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഗുളികയുമായി ഞായറാഴ്ച ചിറക്കര മര്‍ഹബവീട്ടില്‍ മുഹമ്മദ് നിഹാല്‍ (19), ലോട്ടസിനു സമീപം പുതിയാണ്ടിവീട്ടില്‍ അനീഫ് (22) എന്നിവരെ തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
ഇവരില്‍ നിന്നു പിടികൂടിയ 376 വേദനസംഹാരി ഗുളികകളും പോലീസ് പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്കയക്കും. സിഐ വിശ്വംഭരന്‍ നായര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എം.പി. ആസാദ്, അഡീഷണല്‍ എസ്‌ഐ എ.കെ. വല്‍സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, ഷാഡോ പോലീസിലെ അംഗങ്ങളായ രഞ്ജിത്ത്, മനോജ്, വിജിത്ത് എന്നിവരടങ്ങിയ സംഘം മാസങ്ങള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തിലൊടുവിലാണ് ഗുളിക റാക്കറ്റിലെ പ്രധാനകണ്ണികളെ കുടുക്കിയത്.
റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. പാസ്‌മോ പ്രോക്‌സിവോണ്‍ (spasmo proxyvon) എന്ന കാന്‍സര്‍ രോഗത്തിന്റെ അവസാനഘട്ടത്തിലുള്ള രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് പ്രതികളില്‍ നിന്നും ഞായറാഴ്ച കണ്ടെട്ടുത്തത്. നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ നിന്നു പ്ലസ്ടു കഴിഞ്ഞ നിഹാല്‍ ഒരുവര്‍ഷത്തോളമായി ഗുളിക വില്‍പനയുമായി നഗരത്തില്‍ സജീവമാണ്. എസ്എസ്എല്‍സി വരെ പഠിച്ച അനീഫും ആറുമാസത്തോളമായി ഗുളിക വില്‍പനയുമായി നഗരത്തിലുണ്ട്.
സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ തങ്ങള്‍ ഗുളിക വിറ്റതായും സ്‌കൂള്‍ പരിസരങ്ങളില്‍ തങ്ങള്‍ക്ക് ഏജന്റുമാരുണ്ടെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കാത്ത ഷെഡ്യൂള്‍ എച്ചില്‍പെട്ട ഗുളികയാണ് പ്രതികളില്‍ നിന്നു കണ്ടെടുത്തത്. വീരാജ്‌പേട്ട, മൈസൂര്‍, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ഗുളിക കൊണ്ടുവന്നിരുന്നത്. ഈ സ്ഥാലങ്ങളില്‍ നിന്ന് ആവശ്യംപോലെ ഈ ഗുളികകള്‍ ലഭിക്കുന്നുണ്ടത്രെ. കേരളത്തിലെ മെഡിക്കല്‍ഷോപ്പുകളില്‍ ഒന്നിനു മൂന്നു രൂപ മാത്രം വിലയുള്ള ഗുളിക അഞ്ചുരൂപ മുതല്‍ നൂറു രൂപ വരെ വിലയ്ക്കാണ് വിറ്റിരുന്നത്.
സൗന്ദര്യം വര്‍ധിക്കുമെന്നും ഓര്‍മശക്തി കൂടുമെന്നും മസില്‍ വര്‍ധിക്കുമെന്നും പരീക്ഷപേടി മാറുമെന്നും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണു സംഘം കുട്ടികളെ വലയിലാക്കിയിരുന്നത്. ആദ്യം ചെറിയ വിലയ്ക്കു നല്‍കുന്ന ഗുളിക ആവശ്യം കൂടുന്നതിനനുസരിച്ച് വന്‍ വിലയ്ക്കാണ് വിറ്റിരുന്നത്. ഒടുവില്‍ ഗുളിക വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയിലെത്തുന്ന കുട്ടികളെ പ്രകൃതി വിരുദ്ധത്തിനു പ്രേരിപ്പിക്കുകയും സെക്‌സ് റാക്കറ്റുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന സംഘവും നഗരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് സിഐ വിശ്വംഭരന്‍ നായര്‍ പോലീസിനോടു പറഞ്ഞു. ബൈക്കില്‍ ഉല്ലാസയാത്രയ്ക്കു പോകുന്നതു പോലെ സംഘമായിട്ടായിരുന്നു പ്രതികള്‍ ഗുളികവാങ്ങാന്‍ അയല്‍സംസ്ഥാനത്ത് പോയിരുന്നത്. മരണം കാത്തുകിടക്കുന്ന രോഗികള്‍ക്കു വേദനയില്ലാതെ മരണത്തിലേക്ക് കടക്കാന്‍ നല്‍കുന്ന ഈ ഗുളിക സ്ഥിരമായി ഉപയോഗിച്ചാല്‍ എല്ലുകള്‍ പൊടിയുകയും കരളും കിഡ്‌നിയും ഉള്‍പ്പെടെ തകരാറിലാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഗുളിക ലഭിക്കാതിരിന്നാല്‍ മനോവിഭ്രാന്തിയുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണത്തിനു മുമ്പ് ഈ ഗുളിക ഒരെണ്ണം കഴിച്ചാല്‍ തന്നെ വലിയ ലഹരിയാണ് കുട്ടികള്‍ക്ക് ലഭിക്കുക. നഗരത്തിലെ നിരവധി വിദ്യാര്‍ഥികള്‍ ഈ ഗുളികക്ക് അടിമകളാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് സിഐ വിശ്വംഭരന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുകയും അവരുടെ ബാഗും ഭക്ഷണപാത്രവും പോക്കറ്റും പരിശോധിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണമെന്നും ഇത്തരം റാക്കറ്റുകളെക്കുറിച്ചുള്ള ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പോലീസിനു കൈമാറണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Medicine, Sex Racket
No comments:
Post a Comment