Latest News

ആലപ്പുഴയിലേക്ക് പെണ്‍ക്കുട്ടികളെ തട്ടിക്കൊണ്ടുവരുന്ന സെക്‌സ് റാക്കറ്റ് നേതാവ് പിടിയില്‍

ആലപ്പുഴ: ആന്ധ്രാപ്രദേശില്‍ നിന്നും പെണ്‍കുട്ടികളെ ആലപ്പുഴയിലേക്ക് തട്ടികൊണ്ടുവന്ന കേസിലെ പ്രധാന പ്രതി മുസ്തഫയെ ആന്ധ്രാ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ സേലത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മുന്നുറോളം പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് ആന്ധ്രാ പോലീസ് പറയുന്നത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കണ്ടെത്താന്‍
ആന്ധ്രാ പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇയാള്‍ ആലപ്പുഴയിലേക്ക് തട്ടികൊണ്ടുവന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് പോലീസ് തന്ത്രപരമായി മുസ്തഫയെ കുടുക്കിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ മുസ്തഫയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് മുസ്തഫയ്ക്കായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആന്ധ്രാ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ബുധനാഴ്ച ഇയാളെ ഫോണില്‍ ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ഇയാളുമായി സുഹൃത്തിന്റെ സഹോദരന്മാരാണെന്ന വ്യാജേന ആന്ധ്രാപോലീസിനെ തെരച്ചിലില്‍ സഹായിച്ച ആലപ്പുഴ സ്വദേശികള്‍ സംസാരിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ വീട്ടില്‍ താമസിപ്പിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അതിനാല്‍ ഇവരെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി മുസ്തഫയോട് സ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടികളെ ബസില്‍ കയറ്റി വിടുമെന്നും സേലത്തുനിന്നും കൂട്ടികൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.

കുട്ടികളെ കയറ്റി ബസില്‍ ആന്ധ്രാ പോലീസിലെ ഉദ്യോഗസ്ഥനും കയറി. ബുധനാഴ്ച ഉച്ചയോടെ ബസ് സേലത്ത് എത്തിയപ്പോള്‍ കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ മുസ്തഫ എത്തുകയും ഇയാളെ പോലീസ് കുടുക്കുകയുമായിരുന്നു. കേരളാ പോലീസിനെ പോലും വ്യക്തമായി അറിയിക്കാതെയുള്ള ഓപ്പറേഷനൊടുവിലാണ് ഇയാളെ ആന്ധ്രാപോലീസ് പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.