മലയിന്‍കീഴ്: ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ബ്രോക്കറും പിടിയിലായതായി സൂചനയുണ്ട്. മൂങ്ങോട് കരുവിലാഞ്ചി പൊന്നറ നഗര്‍ ചേമ്പുവിള വീട്ടില്‍ ജയചന്ദ്രനാണ് (48) അറസ്റ്റിലായത്.
പന്തളം ആരോഗ്യവകുപ്പ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ഇയാള്‍ ഇടയ്ക്കിടെ ലീവിന് വരുമ്പോഴായിരുന്നു ഇവിടുത്തെ പീഡനം. ഇയാളുടെ ഭാര്യ സുധകുമാരി 2011 ല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധന പീഡനമാണെന്ന് പരാതിയും കേസുമൊക്കെയുണ്ട്. ആ കേസിലും ആത്മഹത്യയല്ലെന്നുപോലും പരാതി ഉയര്‍ന്നതായിരുന്നു. അതിന് ശേഷം ഇയാള്‍ ബ്രോക്കര്‍ ജയരാജുമായി ചേര്‍ന്ന് ചെറുകോട് സ്വദേശിയായ സ്ത്രീയെ പരിചയപ്പെട്ടു.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു പരിചയത്തിലായത്. അല്പം മാനസിക പ്രശ്‌നങ്ങളുള്ള യുവതിയെ പിന്നീട് നിരന്തരം ഇയാള്‍ പീഡിപ്പിച്ചുവന്നുവെന്നാണ് സ്ത്രീയുടെ അമ്മയുടെ പരാതി. ആ സ്ത്രീ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും പറയപ്പെടുന്നു. ഇതിനിടെ ഇയാള്‍ ചേമ്പുവിള കരുവിലാഞ്ചിയിലെ ഒരു മുസ്‌ളീം സ്ത്രീയുമായും പരിചയത്തിലായി അവരുമായി രഹസ്യബന്ധമുണ്ടാക്കിയിരുന്നുവത്രേ. വിവാഹം കഴിഞ്ഞ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. സ്ത്രീയുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ അവരുടെ അമ്മ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. രണ്ട് പരാതികളും പൊലീസിലെത്തിയതോടെ ഇയാളെയും ബ്രോക്കറേയും പൊലീസ് പിടികൂടി. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case

No comments:
Post a Comment