കോട്ടയം: ബസിലെ ഒരു ജീവനക്കാരന്‍ സ്ത്രീയോട് മോശമായി പെരുമാറി. അടി കിട്ടിയതോ എല്ലാ ജീവനക്കാര്‍ക്കും. കോട്ടയം-പുന്നത്തുറ റൂട്ടിലോടുന്ന ഒരു സ്വകാര്യബസിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം യാത്രക്കാരിയോടു മോശമായി പെരുമാറിയത്. എന്നാല്‍ യാത്രക്കാരി പ്രതികരിക്കാതെ ബസില്‍നിന്നും ഇറങ്ങിപ്പോയി.
രാത്രി ഗാന്ധിനഗറിലുള്ള പമ്പില്‍ സര്‍വീസ് അവസാനിപ്പിച്ചു വിശ്രമിക്കുന്നതിനിടെ ജീപ്പില്‍ എത്തിയ ഒരുസംഘം ജീവനക്കാരെ ഒന്നടങ്കം ശരിക്കും പെരുമാറി. ഓരോ ജീവനക്കാരെയും മാറ്റിനിര്‍ത്തി മര്‍ദിച്ചശേഷം ഇവര്‍ ജീപ്പില്‍ കയറി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഒടിവന്നവരാണു ഇവരെ ആശുപത്രിയിലെത്തിച്ചത്.
ജീവനക്കാരെല്ലാം ആശുപത്രിയിലായതോടെ കഴിഞ്ഞ ദിവസം ബസ് സര്‍വീസ് മുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരും ബസ് ഉടമയും പ്രതിസന്ധിയിലായിരുന്നു. രാത്രിയില്‍ തങ്ങളെ മര്‍ദിച്ചവരെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്കിയതായി അറിയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Bus, Police, case
No comments:
Post a Comment