ന്യൂഡല്‍ഹി: ഒരു മാസത്തെ പരോള്‍ ലഭിച്ച നടന്‍ സഞ്ജയ് ദത്ത് പുറത്തിറങ്ങി. രാവിലെ പത്തിനാണ് അദ്ദേഹം വീട്ടിലേക്കു തിരിച്ചത്. അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിക്കണമെന്ന് അറിയിച്ചാണ് ദത്ത് പരോളിന് അപേക്ഷ നല്കിയത്. പൂനെയിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഇത് അംഗീകരിക്കുകയായിരുന്നു. പൂനെയിലെ യെര്‍വാഡ ജയിലിലാണ് സഞ്ജയ് ദത്ത് കഴിഞ്ഞിരുന്നത്.
ചികിത്സയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ ഒക്‌ടോബറിലും ദത്തിന് പരോള്‍ ലഭിച്ചിരുന്നു. 14 ദിവസത്തെ പരോള്‍ അന്ന് രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. 1993-ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ച കേസിലാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്.
അതേസമയം സുഖമില്ലാതെ കിടപ്പിലാണെന്ന് പറഞ്ഞ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ബിടൗണിലെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു. പുതിയ ബോളിവുഡ് ചിത്രത്തിന്റെ സ്‌ക്രീനിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാന്യത ക്യാമറയുടെ മുന്നില്‍ കുടുങ്ങിയത്. വാര്‍ത്ത വിവാദമായിട്ടും ദത്തിന്റെ പരോള്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sanjay Dutt, Police, Case
No comments:
Post a Comment