Latest News

മദ്യകുപ്പി പൊതിയാന്‍ പേപ്പര്‍ കുറഞ്ഞുപോയതിലുള്ള തര്‍ക്കം; ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

തെന്മല:  മദ്യകുപ്പി പൊതിയുന്നതിന് പേപ്പര്‍ നല്‍കിയത് കുറഞ്ഞുപോയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് മദ്യംവാങ്ങിയ യുവാവ് ജീവനക്കാരെ പൊട്ടിച്ച മദ്യകുപ്പിക്കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തെന്മല ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരായ തെന്മല സ്വദേശി ബിനോയ്, ഇടമണ്‍ സ്വദേശി കമലാസനന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. 

ബിനോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കമലാസനനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ ആലഞ്ചേരി അടപ്പുവിളവീട്ടില്‍ ആനന്ദകുമാറിനെ തെന്മല പോലീസ് അറസ്റ്റുചെയ്തു.

ആനന്ദകുമാര്‍ മദ്യം വാങ്ങിയശേഷം പൊതിയാന്‍ പേപ്പര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ പേപ്പര്‍ നല്‍കിയെങ്കിലും അത് പോരായെന്ന് പറഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. മദ്യകുപ്പി ബിനോയിയുടെ തലയ്ക്ക് അടിച്ച് പൊട്ടിച്ചശേഷം വയറ്റില്‍ കുത്തിയിറക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഓടിയെത്തിയ കമലാസനനെയും ആനന്ദകുമാര്‍ കുത്തിപരിക്കേല്‍പ്പിച്ചു. അക്രമാസക്തനായ ആനന്ദകുമാറിനെ ഓടിക്കൂടിയവര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Alcohol, Police, case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.