കാരയ്ക്കല്‍: ക്രിസ്മസ് രാത്രിയില്‍ 20 കാരിയെ നാലും എട്ടും പേരടങ്ങുന്ന വ്യത്യസ്ത സംഘങ്ങള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും തുടര്‍ന്ന് വഴിയിലുപേക്ഷിക്കുകയും ചെയ്തു. പിന്നീട് എട്ടുപേരടങ്ങുന്ന മറ്റൊരു സംഘവും യുവതിയെ പീഡിപ്പിച്ചു. പോലീസ് രക്ഷപെടുത്തിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു.
ഡിസംബര്‍ 24ന് ചെന്നൈയിലെ കാരയ്ക്കലിലാണ് സംഭവം. ചെന്നൈയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവായ മറ്റൊരു യുവതിയോടൊപ്പം കാരയ്ക്കലിലേക്ക് വരികയായിരുന്നു. ബന്ധുവായ യുവതിയുടെ സുഹൃത്തിനെ കാണുന്നതിനു വേണ്ടിയാണ് ഇരുവരുമെത്തിയത്. നഗരത്തിലെത്തിയ ഇരുവരെയും നാലംഗ സംഘം പിന്‍തുടരുകയും യുവതികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് ബന്ധുവായ യുവതി സുഹൃത്തിനൊപ്പം രക്ഷപെട്ടു. തുടര്‍ന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വഴിയിലുപേക്ഷിച്ച യുവതി പിന്നീട് എട്ടു പേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍പ്പെടുകയും വീണ്ടും മാനഭംഗത്തിനിരയാകുകയും ചെയ്തു.
ഇതിനിടെ ബന്ധുക്കളെയും ഒപ്പം വന്ന യുവതിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവതിയെ തട്ടിക്കൊണ്ടു പോയ ആദ്യ സംഘം യുവതിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടു പോയതറിഞ്ഞ് രണ്ടാമത്തെ സംഘത്തെ പിന്‍തുടരുകയും ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് കൂട്ടത്തല്ലു നടക്കുന്ന വിവരം നാട്ടുകാര്‍ പോലീസിലറിയിക്കുകയും സ്ഥലത്തു നിന്ന് മൂന്നു പേരെ പിടികൂടുകയുമായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയ വിവരം വ്യക്തമായത്. പോലീസ് യുവതിയെ രക്ഷപെടുത്തുകയും 11 പേരെ പിടികൂടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കാരയ്ക്കല്‍ എസ്എസ്പി മോണിക ഭരദ്വാജ് പറഞ്ഞു. ബന്ധുവായ യുവതിയുടെ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തക്ക സമയത്ത് നടപടി സ്വീകരിക്കാതിരുന്ന രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested.
No comments:
Post a Comment