കോട്ടയം: കൊച്ചി ഹാഫ് മാരത്തണില്‍ പങ്കെടുത്തതിനുശേഷം ഏറ്റുമാനൂരിലെ സ്വകാര്യ ചടങ്ങ് ഉദ്ഘാടനം ചെയ്യാനുള്ള യാത്രാമധ്യേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കൊച്ചിയില്‍ നിന്നും ഏറ്റുമാനൂരെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് തെള്ളകത്തെ കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഞായറാഴ്ച വൈകുന്നേരത്തോടെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി .
ഋഷിരാജ് സിങിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ആറു മുതല്‍ ഒമ്പത് വരെ നടന്ന കൊച്ചി ഹാഫ് മാരത്തണില്‍ അമച്വര്‍ റണ്‍ വിഭാഗത്തിലാണ് ഋഷിരാജ് സിങ് ഓടിയത്. ഈ വിഭാഗത്തില്‍ അയ്യായിരത്തോളം പേരാണ് ഓടിയത്. മുന്‍പന്തിയിലായി ഓടിയ ഋഷിരാജ് സിങ് ഏഴു കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഓട്ടത്തിന് ശേഷം അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണിച്ചിരുന്നില്ല. ഉച്ചയോടെ ജെ.സി.ഐയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച രക്തദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരിച്ച അദ്ദേഹത്തിന് ഇവിടെയെത്തും മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rishiraj Singh, Hospital
No comments:
Post a Comment