പാരീസ്: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ക്ക് സ്‌കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റു. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കു (14) മൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് അപകടം.
ബാലന്‍സ് തെറ്റി ഷൂമാക്കര്‍ സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആസ്പത്രിയിലേക്ക് മാറ്റി.
ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അപകടം നടക്കുമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ബോധമുണ്ടായിരുന്നു. അപകടമുണ്ടായി എട്ടുമിനിറ്റിനകം ഷൂമാക്കറെ ആസ്പത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, michael Shumacher, Hospital
No comments:
Post a Comment