ന്യൂഡല്‍ഹി: അഭിഭാഷകയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണവിധേയനായ ജസ്റ്റിസ് എ.കെ. ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഗാംഗുലി തന്റെ കയ്യില്‍ ചുംബിച്ചശേഷം ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിക്കു മുന്‍പാകെ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ഡല്‍ഹി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി പ്രക്ഷോഭം നടക്കുമ്പോഴായിരുന്നു ഗാംഗുലിയുടെ അതിക്രമം. ഡല്‍ഹി ലെ മെറിഡിയന്‍ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയ തന്നെ ജസ്റ്റിസ് ഗാംഗുലി മദ്യപിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
തന്റെ കയ്യില്‍ ചുംബിച്ചപ്പോള്‍ എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ചും ലൈംഗിക പീഡനത്തിന് ശ്രമിച്ചു. അശ്ലീലച്ചുവയോടെ സംസാരിച്ച ജസ്റ്റിസ് ഗാംഗുലി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി സുപ്രീംകോടതി സമിതിക്ക് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലേഖനത്തിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് പെണ്‍കുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ഗവേഷക സഹായിയായി പ്രവര്‍ത്തിച്ച യുവ അഭിഭാഷക ജസ്റ്റിസ് എകെ ഗാംഗുലിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ശരിവെക്കുന്നതായിരുന്നു സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. ഗാംഗുലിക്കെതിരെ പോലീസ് കേസെടുക്കുമെന്നാണറിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justice Ganguly, Police, Case, Court
No comments:
Post a Comment