തിരുവനന്തപുരം: ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചുതകര്‍ത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും നെട്ടയം പാപ്പാട് പുണര്‍തത്തില്‍ കെ. സുഗതന്റെ ഭാര്യയുമായ നര്‍ഗീസ് (50) ആണ് മരിച്ചത്.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി നര്‍ഗീസിനെ ഇക്കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനു ശേഷം ദേഹം മുഴുവന്‍ നീരുവന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. പിന്നീട് ബന്ധുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്ന് വീട്ടമ്മയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷനിടെ വന്‍കുടല്‍ മുറിക്കപ്പെട്ടതായി പരിശോധനയില്‍ മനസിലായി. ഇതുമൂലം വന്‍കുടലില്‍ അണുബാധയേറ്റതായിരുന്നു ഗുരുതരാവസ്ഥയ്ക്ക് കാരണം. നര്‍ഗീസ് ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് മരിച്ചത്.
ഓപ്പറേഷനായി നാല്‍പതിനായിരം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഒന്നര ലക്ഷത്തോളം ഈടാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല, ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കേണ്ട രേഖകളോ ചികിത്സാ വിവരങ്ങളോ ഒന്നും നല്‍കിയിതുമില്ല.
ചികിത്സാപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ പേരൂര്‍ക്കട പൊലീസിലും എസ്.പിക്കും വീട്ടമ്മയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ രാവിലെ ഇന്‍ക്വസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടവും നടന്നു. മക്കള്‍: ഹേമന്ദ്, ഹേമ. മരുമക്കള്‍: അപര്‍ണ, നിര്‍മല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Doctor, Police, Case
No comments:
Post a Comment