മംഗലാപുരം: യുവതികളെ വിവാഹ വാഗ്ദ്ധാനം നല്കി ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയ ശേഷം സയനേഡ് നല്കി കൊലപ്പെടുത്തുന്ന കേസുകളിലെ പ്രതി സയനേഡ് മോഹനെ ഒരുകേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (4) ജഡ്ജി ചൊവ്വാഴ്ചയാണ് മോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റു രണ്ട് കൊലക്കേസുകളിലെ വിധി ഉടന്‍ പ്രസ്താവിക്കും. ബണ്ട്വാള്‍ ബാരിമാര്‍ വില്ലേജിലെ അനിത കൊല്ലപ്പെട്ടകേസിലാണ് മോഹനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മോഹന്‍ പെണ്‍കുട്ടിയെ ചതിയില്‍പെടുത്തി കൊല്ലുകയായിരുന്നുവെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമം 376, 328, 302, 392, 301, 366, 394, 417, 465, 468, 473 വകുപ്പുകള്‍ പ്രകാരം മോഹന്‍ ശിക്ഷാര്‍ഹനാണെന്ന് കോടതി കണ്ടെത്തി. 2009 ജൂണ്‍ 17ന് അനിതയെ കാണാതാവുകയായിരുന്നു. ഡെന്റല്‍ ക്ലിനിക്കിലേക്ക് പോകുന്നു എന്ന് രക്ഷിതാക്കളോട് പറഞ്ഞാണ് അനിത വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. അനിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവരികയും ഒട്ടേറെ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2009 ഒക്ടോബര്‍ 21ന് ആണ് മോഹനെ പോലീസ് അറസ്റ്റുചെയ്തത്.
പോലീസ് അന്വേഷണത്തില്‍ അനിതയടക്കം 21 പെണ്‍കുട്ടികളെ മോഹന്‍ ലൈംഗിക വേഴ്ചയ്ക്ക് ശേഷം സയനേഡ് നല്കി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. മോഹന്‍കുമാര്‍ എന്ന ആനന്ദ (46) എന്ന മോഹന്‍ ബണ്ട്വാള്‍ കന്യാന സ്വദേശിയാണ്. കന്യാന അങ്കടിയിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ അധ്യാപകനായിരുന്നു മോഹന്‍. 1980 മുതല്‍ 2003 വരെ താല്ക്കാലികാടിസ്ഥാനത്തില് മോഹന്‍ അധ്യാപക ജോലിയില്‍ ഏര്‍പെട്ടു.
പിന്നീട് ജോലി ഉപേക്ഷിച്ച മോഹന്‍ 2005ല്‍ ആണ് ആദ്യമായി കേസില്‍ പ്രതിയാകുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനകമാണ് മറ്റു കൊലപാതകങ്ങള്‍ നടത്തിയത്. പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹ വാഗ്ദ്ധാനം നല്കി ചില സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാമപൂര്‍ത്തിക്ക് ഇരയാക്കിയശേഷം തന്ത്രത്തില്‍ സയനേഡ് കഴിപ്പിച്ച് കൊലപ്പെടുത്തുകയാണ് മോഹന്റെ രീതി. ലൈംഗിക ബന്ധത്തിലേര്പെട്ടതിനാല് ഗര്‍ഭധാരണം നടക്കാതിരിക്കാനുള്ള ഗുളികയാണെന്ന വ്യാജേനയാണ് യുവതികളെ സയനേഡ് കഴിപ്പിച്ചത്.
സയനേഡ് കഴിച്ച് മരിക്കുന്ന യുവതികളെ അവിടെതന്നെ ഉപേക്ഷിച്ച് അവരുടെ ആഭരണങ്ങളും പണവും കൈക്കലാക്കി സ്ഥലംവിടുകയാണ് മോഹനന്റെ പതിവ്. 2011 നവംബര്‍ 21ന് ആണ് അതിവേഗ കോടതി മോഹന്‍ പ്രതിയായ കേസുകള്‍ പരിഗണക്കെടുത്തത്. വാമദപദവ് സ്വദേശിനി ലീല, സുള്ള്യ പേരാജെയിലെ സുനന്ദ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ വിധിയാണ് അടുത്ത് പറയാനിരിക്കുന്നത്. അനിത വധക്കേസ് അടക്കമുള്ള മൂന്ന് കേസിലേയും വിചാരണ നവംബര്‍ 30ന് പൂര്‍ത്തിയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mohanan, Marriage, Case, Court Order
No comments:
Post a Comment