എരുമേലി: തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരുടെ 12 ലക്ഷം രൂപ മോഷ്ടിച്ചു. ട്രിച്ചി തിരുച്ചിമാവട്ടത്തുനിന്നും എത്തിയ 600 അംഗ അയ്യപ്പഭതരുടെ പണമാണ് കവര്‍ന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒന്‍പത് ബസുകളിലാണ് പെരിയസ്വാമി അളകര്‍ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം എരുമേലിയില്‍ എത്തിയത്. പേട്ടകെട്ടുന്നതിനായി അയ്യപ്പന്മാര്‍ കൊച്ചമ്പലത്തിലേക്ക് പോകുന്നതിനിടെയാണ് പെരിയസ്വാമി പണം വച്ചിരുന്ന ബാഗ് പരിശോധിച്ചത്. അപ്പോള്‍ ബാഗിന്റെ താഴ്ഭാഗം ബ്‌ളേഡ് കൊണ്ട് കീറി പണം മോഷ്ടിച്ചതായി മനസിലായി.
വഴിച്ചിലവിനായി ഒപ്പമെത്തിയ സ്വാമിമാര്‍ 2000 രൂപവീതം നല്‍കിയിരുന്നു. ഈ പണം 12 ലക്ഷം രൂപയോളം വരും. ഇതാണ് മോഷ്ടിക്കപ്പെട്ടത്. പണം നഷ്ടമായതിനെ തുടര്‍ന്ന് സ്വാമിമാര്‍ എരുമേലി സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പണം കിട്ടാതെ തിരിച്ച് പോകില്ലെന്ന് പറഞ്ഞ് ഇവര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാന്‍ തുടങ്ങി. ഇതിനിടെ പൊലീസ് സംഘം നിരവധി തവണ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.പൊലീസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എരുമേലി പമ്പപാത ഇവര്‍ ഉപരോധിക്കാന്‍ തുടങ്ങി. ഇതോടെ ശബരിമല ദര്‍ശനത്തിനെത്തിയ നൂറുകണക്കിന് അയ്യപ്പന്മാരുടെ വാഹനങ്ങള്‍ എരുമേലിയില്‍ കുടുങ്ങി. രാവിലെ ആറുമണിയോടെ കുരുക്കില്‍പ്പെട്ട അയ്യപ്പന്മാര്‍ റോഡ് തടസപ്പെടുത്തി സമരം ചെയ്യുന്നവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ബലം പ്രയോഗിച്ച് സമരക്കാരെ റോഡിന്റെ ഒരു ഭാഗത്തേയ്ക്ക് മാറ്റുകയായിരുന്നു.
തുടര്‍യാത്രക്കായി ജില്ലാ കളക്ടറുടെ ഫണ്ടില്‍ നിന്നും പണം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അയ്യപ്പന്മാര്‍ വഴങ്ങുന്നില്ല. കളക്ടര്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ഇതിനിടെ പണം മോഷ്ടിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ പേട്ടകെട്ടുന്നതിന് ചെണ്ടകൊട്ടുന്നവരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sabarimala, Erumeli, Robbery
No comments:
Post a Comment