Latest News

സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ് ; ഒരു കേസ് ഹൈക്കോടതി തള്ളി

കൊച്ചി:  പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ് മാധവന്റെ ശിക്ഷ കോടതി ശരി വെച്ചു. കേസില്‍ സന്തോഷ് മാധവന്‍ എട്ട് വര്‍ഷം ശിക്ഷ അനുഭവിക്കണം. സന്തോഷ് മാധവന് ഒരു കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരി വെച്ചു. ഒരു കേസില്‍ സന്തോഷ് മാധവനെ വെറുതെ വിട്ടു.

സന്തോഷ് മാധവനെ രണ്ട് കേസുകളിലായി പതിനാറ് വര്‍ഷത്തേയ്ക്കായിരുന്നു എറണാകുളം അഡീഷ്ണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഒരു കേസിലാണ് സന്തോഷ് മാധവനെ കോടതി വെറുതെ വിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതില്‍ ഒരു കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡീഷ്ണല്‍ സിജിഎം കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി അടിസ്ഥാനമാക്കിയാണ് ശിക്ഷ ഹൈക്കോടതിയും ശരി വെച്ചത്.
എന്നാല്‍ രണ്ടാമത്തെ കേസില്‍ സന്തോഷ് മാധവന്‍ തന്നെ പകര്‍ത്തിയ പീഡന രംഗങ്ങള്‍ അടങ്ങിയ സിഡികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഈ സിഡിയുടെ ആധികാരികത തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Santhosh Madhav, Rape, Case, Court Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.