ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ അമേരിക്കയില്‍ വച്ച് അറസ്റ്റ് ചെയ്ത് നഗ്നയാക്കി പരിശോധിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഖേദം പ്രകടിപ്പിച്ചത്.
കേസിന്റെ വസ്തുതകളെപ്പറ്റി പരിശോധിക്കുമെന്നും ഇന്ത്യയു.എസ്. ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് അറിയിച്ചു.
ജോലിക്കാരിയുടെ തൊഴില്‍വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയതിനും അമേരിക്കന്‍ നിയമമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതിനുമാണ് ദേവയാനിയെ ന്യൂയോര്‍ക്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത് പരസ്യമായി കൈയാമം വെച്ചത്. ഇവരെ നഗ്നയാക്കി പരിശോധിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ദേവയാനി ഖോബ്രഗഡെയെ ഇന്ത്യ യു.എന്‍. ദൗത്യസംഘത്തിലേക്കു മാറ്റി. പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി അവരെ സംഘത്തിലെ സ്ഥിരാംഗമാക്കും. നയതന്ത്രജ്ഞയോടു ക്രൂരമായി പെരുമാറിയ സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ചചെയ്ത് യു.എസ്. നടപടിയെ നിശിതമായി വിമര്‍ശിക്കുകയും സര്‍ക്കാരിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, America, Case, Devayani
No comments:
Post a Comment