Latest News

ഐശ്വര്യ റായിയുടെ തനി പകര്‍പ്പായി ഒരു സുന്ദരി

ബോളിവുഡ് നടി ഐശ്വര്യ റായി ബച്ചന് ഒരപര സുന്ദരി.അതും ഐശ്വര്യയുടെ തന്നെ നാട്ടില്‍ നിന്നു തന്നെ.കര്‍ണ്ണാടകയിലെ മംഗലാപുരം സ്വദേശിയായ സ്‌നേഹ ഉള്ളാലാണ് ഐശ്വര്യയുടെ അതേ പകര്‍പ്പായി തോന്നുന്ന വിധത്തില്‍ വെള്ളിത്തിരയിലുള്ളത്.ആരു കണ്ടാലും ഒറ്റ നോട്ടത്തില്‍ ഐശ്വര്യയെന്നേ തോന്നൂ. 2005ല്‍ സിനിമയിലെത്തിയ സ്‌നേഹ ഐശ്വര്യയുടെ അതേപകര്‍പ്പെന്നാണ് ബോളിവുഡ് സംസാരം.

സ്‌നേഹയുടെ അച്ഛന്‍ മംഗലാപുരത്തുകാരനും അമ്മ സിന്ധിയുമാണ്.മസ്‌ക്കറ്റില്‍ പഠിച്ചു വളര്‍ന്ന സ്‌നേഹ സിനിമയില്‍ എത്തുന്നത് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരിയായ അര്‍പ്പിത ഖാനുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ്. 2005ല്‍ സല്‍മാന്റെ നായികയായി ലക്കി: നോ ടൈം ഫോര്‍ ലവ് എന്ന ഹിന്ദി സിനിമയിലൂടെയാണ് സ്‌നേഹയുടെ തുടക്കം.പിന്നീട് സോഹൈല്‍ ഖാനോടൊപ്പം അര്യന്‍ എന്ന സിനിമയിലും അഭിനയിച്ചെങ്കിലും വേണ്ടത്ര ക്ലച്ച് പിടിക്കാതിരുന്ന സ്‌നേഹ തന്റെ തട്ടകം പിന്നീട് തെന്നിന്ത്യയിലേക്ക് മാറ്റിയത്. ഇപ്പോള്‍ തെന്നിന്ത്യയിലെ സജീവസാന്നിദ്ധ്യമാണ് സ്‌നേഹ ഉള്ളാല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aiswarya Rai, Sneha Ullal, Actress

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.