കൊച്ചി: സമീപകാല മലയാള സിനിമകളുടെ നിലവാരത്തകര്‍ച്ചയ്ക്കിടയില്‍ മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം റെക്കോര്‍ഡ് കലക്ഷനിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിമ്പോള്‍ തന്നെ 7 കോടിയോളമാണ് കലക്ഷന്‍ നേടിയത്. സാറ്റലൈറ്റ് റൈറ്റിലൂടെ നേടിയ കോടികള്‍ കൂടാതെയാണിത്.
ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്ന നടന്‍ മോഹന്‍ലാലിനും മികച്ച തിരിച്ചുവരവാണ് ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. മെമ്മറീസ് എന്ന തകര്‍പ്പന്‍ ത്രില്ലറിനുശേഷം ജിത്തു ജോസഫ് കുടുംബ കഥയുമായി രംഗത്തെത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ദൃശ്യത്തിന്റെ മികച്ച വിജയം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സോഷ്യല്‍ സൈറ്റുകളിലും മറ്റും ദൃശ്യത്തെ വാഴ്ത്താന്‍ പ്രേക്ഷകര്‍ മത്സരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ മികച്ച സിനിമയെന്നും മോഹന്‍ലാലിന്റെ പത്തുസിനിമകളില്‍ ഒന്നാണ് ദൃശ്യമെന്നുമൊക്കെ പലരും അഭിപ്രായപ്പെട്ടു.
ദൃശ്യം ആദ്യം ഷോ ഹൗസ്ഫുള്‍ ആയതും ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രം. മാറ്റിനി കഴിഞ്ഞതോടെ ദൃശ്യത്തിന്റെ ജാതകം മാറി. തിയേറ്ററില്‍ പോയി സിനിമകാണുന്ന ശീലം ഇടയ്ക്ക് വെച്ച് നിര്‍ത്തിയവര്‍ പോലും ദൃശ്യം കാണാന്‍ ക്യൂ നിന്നു. ക്രിസ്മസ് അവധിക്ക് കുടുംബ പ്രേക്ഷകരെ ഒന്നാകെ തിയേറ്ററിലെത്തിക്കാന്‍ ദൃശ്യത്തിന് കഴിഞ്ഞെന്നുതന്നെയാണ് വിലയിരുത്തല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mohanlal, Actor, Movie, Drishyam
No comments:
Post a Comment