തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ പുതുവര്‍ഷത്തിനു മുന്‍പ് ജയില്‍ മോചിതയാകുമെന്ന് റിപ്പോര്‍ട്ട്. സരിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടെണ്ണത്തില്‍ കൂടി ജാമ്യം ലഭിക്കാനുണ്ട്. ഈ കേസുകളില്‍ തിങ്കളാഴ്ച വിധിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
33 കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സരിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികളായ വി പി ജോയി, ജോസ് എന്നിവരില്‍ നിന്ന് പണം തട്ടിയ രണ്ടു കേസുകളിലാണ് സരിത എസ് നായര്‍ക്ക് ഇനി ജാമ്യം കിട്ടാനുളളത്. വി പി ജോയിയില്‍ നിന്ന് നിന്ന് ഒരു ലക്ഷത്തി 25000 രൂപയും ജോസില്‍ നിന്ന് 1,80000 രൂപയും തട്ടിച്ചുവെന്നാണ് കേസ്.
ഈ രണ്ടു കേസുകളും പണം കൊടുത്ത് നേരത്തെ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണ് സരിതയുടെ പ്രതീക്ഷ. തിങ്കളാഴ്ച ജാമ്യം കിട്ടിയാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിറ്റേദിവസം തന്നെ സരിതയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Saritha, Court,
No comments:
Post a Comment