കാസര്‍കോട്: കരിങ്കല്‍കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൂഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് സമീപത്തെ കെ രമേശനാ(63)ണ് മരിച്ചത്.
ലോറി ക്ലീനര്‍ ചൂരിബട്ടംപാറയിലെ ഗോപാലന്‍(40), സഹായി പൊയിനാച്ചി പറമ്പയിലെ നാരായണന്‍(40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ പൊയിനാച്ചിയിലാണ് അപകടമുണ്ടായത്. പറമ്പയില്‍ നിന്ന് പൊയിനാച്ചിയിലേക്ക് കരിങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്ന മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമേശന്‍ മരണപ്പെടുകയായിരുന്നു.
പരേതനായ സോമപ്പ സുവര്‍ണ-പാര്‍വതി ദമ്പതികളുടെ മകനാണ് മരിച്ച രമേശന്‍. ഭാര്യ: സരസ്വതി. മക്കളില്ല. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, കസ്തൂരി, ഗണേശന്‍, പരേതനായ പുരുഷോത്തമന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment