Latest News

ഒടുവില്‍ പ്രണയഗോസിപ്പില്‍ നിത്യാമേനോനും ക്രിഷും

ചെന്നൈ: ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുകയും ലൊക്കേഷനില്‍ സൗഹൃദം ഭാവിക്കുകയും ചെയ്യുമ്പോഴേക്കും നടീനടന്മാര്‍ക്കെതിരെ പ്രണയഗോസിപ്പുകള്‍ ഉണ്ടാകുന്നത് പുതുമയല്ല. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന പേരുകളാണ് ജയഭാരതിയുടെ മകന്‍ ക്രിഷും നിത്യാമേനോനും തമ്മിലുളള ബന്ധം.

ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ക്രിഷും നിത്യയും. യൂണിറ്റിലെ എല്ലാവരും ഇരുവരും പ്രണയത്തിലായെന്ന് പറയുന്നു. എപ്പോള്‍ നോക്കിയാലും ഇരുവരും തമ്മില്‍ സ്വകാര്യ സംഭാഷണം നടത്തുന്നത് കാണാമെന്നതാണ് ഇക്കാര്യത്തിലെ ന്യായീകരണം.

ഇരുവരുടെയും പ്രണയ ഗോസിപ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തെത്തിക്കഴിഞ്ഞു. അതേസമയം, പ്രണയ ഗോസിപ്പുണ്ടാക്കി ചിത്രം ഹിറ്റാക്കുകയെന്ന ഉദ്ദേശമായിരിക്കാം ഇതിന് പിന്നിലെന്നും ചിലര്‍ പറയുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gossip, Nithyamenon, Krish

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.