മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുഞ്ഞിന്‍െറ കഴുത്തില്‍ കത്തിവെച്ച് 26കാരി അമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍. കലാപം രൂക്ഷമായപ്പോള്‍ കുഞ്ഞുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപവാസികളായ മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തിയത്.
സംഭവത്തിനുശേഷം സ്വന്തം ഗ്രാമത്തില്‍ നിന്ന് വളരെ അകലെ മുസ്ലിംകള്‍ ഏറെയുള്ള പ്രദേശത്ത് പുതിയ വീട്ടിലാണ് ഇപ്പോള്‍ യുവതിയും കുടുംബവും കഴിയുന്നത്.
അതേസമയം യുവതിയുടെ പരാതി ലഭിച്ചിട്ടും പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. സമീപ വാസികളായതിനാല്‍ തനിക്കെതിരെ ക്രൂരത കാട്ടിയവരെ യുവതി തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ പരാതി പിന്‍വലിക്കാന്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു.
കരിമ്പിന്‍പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ യുവതി ഒച്ചവെക്കാന്‍ ശ്രമിച്ചപ്പോഴാണ്കുഞ്ഞിന്‍െറ കഴുത്തില്‍ അക്രമികള്‍ കത്തിവെച്ചത്. സംഭവം അറിഞ്ഞാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന് ഭയന്ന യുവതി ആദ്യം വിവരം പുറത്തുപറഞ്ഞില്ല. പിന്നീട് ഭര്‍ത്താവിനോട് വിവരംപറഞ്ഞ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം സ്വന്തം ഗ്രാമത്തില്‍ നിന്ന് വളരെ അകലെ മുസ്ലിംകള്‍ ഏറെയുള്ള പ്രദേശത്ത് പുതിയ വീട്ടിലാണ് ഇപ്പോള്‍ യുവതിയും കുടുംബവും കഴിയുന്നത്.
ജാട്ടുകള്‍ ഏറെയുള്ള പല ഗ്രാമങ്ങള്‍ പിന്നിട്ടുവേണം പൊലീസ് സ്റ്റേഷനില്‍ എത്തേണ്ടതെന്നതിനാല്‍ പരാതി എഴുതി അയക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകയായ വൃന്ദ ഗ്രേവറാണ് ഇവരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. കലാപത്തിനിടെ മാനഭംഗത്തിന് ഇരയായ മറ്റ് ആറുപേര്‍ക്കുകൂടി ഇവര്‍ സഹായമാകുന്നുണ്ട്.
അതേസമയം യുവതിയുടെ പരാതി ലഭിച്ചിട്ടും പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. സമീപ വാസികളായതിനാല്‍ തനിക്കെതിരെ ക്രൂരത കാട്ടിയവരെ യുവതി തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ പരാതി പിന്‍വലിക്കാന്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muzafar Nagar, Rape, case, Poice
No comments:
Post a Comment