നിങ്ങള്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ സൈറ്റുകളിലെ സ്ഥിരം അതിഥിയാണോ എങ്കില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ഉടനെ മാറ്റുന്നതാണ് നല്ലത്. പാസ്സ്‌വേര്‍ഡ് മോഷ്ടിച്ച് രണ്ട് മില്യണോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നതായി നെതര്‍ലന്‍ഡ്‌സിലെ സൈബര്‍കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
പാസ്സ്‌വേര്‍ഡ് മോഷണം പോയ അക്കൗണ്ടുകളുടെ എണ്ണം ഇനി പറയും വിധമാണ്. ഫെയ്‌സ്ബുക്ക്: 318000, ജിമെയില്‍, ഗൂഗിള്‍, യൂട്യൂബ് അക്കൗണ്ടുകള്‍: 70500, യാഹൂ: 59500, ട്വിറ്റര്‍ ലോഗിന്‍ വിവരങ്ങള്‍: 21700. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ബാധിക്കുന്ന അപകടകാരിയായ സോഫ്റ്റ്‌വെയര്‍ പോണി ബോട്ട്‌നെറ്റ് ആണ് രണ്ട് മില്യണോളം വരുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്ന് സെക്യൂരിറ്റ് കമ്പനിയായ ട്രസ്റ്റ്‌വേവ് പറയുന്നു.
ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിവരം കൈമാറുമെന്ന് ട്രസ്റ്റ്‌വേവിന്റെ സ്‌പൈഡര്‍ ലാബ് അറിയിച്ചു. സെര്‍വറില്‍ കണ്ടെത്തിയ ഹാക്ക് ചെയ്യപ്പെട്ട പാസ്സ്‌വേര്‍ഡുകളിലധികവും 123456 എന്നായിരുന്നു. ഏകദേശം പതിനാറായിരത്തോളം അക്കൗണ്ടുകള്‍ക്ക് ഈ പാസ്സ്‌വേര്‍ഡാണ് കൊടുത്തിരിക്കുന്നതെന്നും സ്‌പൈഡര്‍ലാബ് കണ്ടെത്തി. കമ്പ്യൂട്ടറുകളെ ബാധിച്ചാല്‍ സോബികള്‍ എന്നാണ് പോണി ബോട്ട്‌നെറ്റ് അറിയപ്പെടുന്നത്. യുസേര്‍സിന്റെ അക്കൗണ്ട് ലോഗിന്‍ വിവരങ്ങളും മറ്റും റെക്കോഡ് ചെയ്യുകയാണ് ബോട്ട്‌നെറ്റിലൂടെ ചെയ്യുന്നത്. പിന്നീട് ഈ വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് കൈമാറുന്നു. കമ്പ്യൂട്ടറുകളില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉറപ്പുവരുത്തണമെന്നും ബ്രൗസറും ആപ്ലിക്കേഷനും അപ്പ്-ടു-ഡേറ്റ് ആവണമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Twitter, Pass word

No comments:
Post a Comment